ചെടികൾ നിറയെ പൂക്കള്‍ പിടിക്കുവാന്‍ പ്രൂണ്‍ ചെയ്യുമ്പോൾ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം.
ചെടികൾ പ്രൂണ്‍ ചെയ്യുമ്പോൾ കുറച്ചു കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം. അതിനുമുമ്പായി ചെടികളിൽ പ്രൂണിംഗ് ചെയ്യുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പ്രൂണിംഗ് ചെയ്തുകൊടുക്കുന്ന ചെടികൾ മാത്രമേ നല്ല ആകൃതിയിൽ തിങ്ങിനിറഞ്ഞ് വളരുകയുള്ളൂ. അതുപോലെതന്നെ പ്രൂണിങ്ങിൻറെ മറ്റൊരു ഗുണം ചെടികളിൽ നിറയെ പൂക്കൾ ഉണ്ടാവും എന്നതാണ്.
അതുപോലെ തന്നെ മറ്റൊരു കാര്യം ചെടികളിൽ ഉണ്ടാവുന്ന കീടശല്യം ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും. ചെടികളുടെ കമ്പുകളിൽ ഉണ്ടാവുന്ന ചീയല്‍ രോഗം മറ്റു ഭാഗങ്ങളിലേക്ക് വരാതിരിക്കാനും സഹായിക്കും.
ചെടികളുടെ പരിചരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യം മിക്കവാറും പൂച്ചെടികളും ഇലച്ചെടികളും എല്ലാം പ്രൂണിംഗ് ചെയ്തു കൊടുക്കേണ്ടതാണ്. എങ്കിൽ മാത്രമേ അവ നല്ല കരുത്തോടെ വളർന്ന് നിറയെ പൂക്കൾ ഉണ്ടാവു.
ഓർത്തിരിക്കേണ്ട മറ്റൊരുകാര്യം ശരിയായ കാലാവസ്ഥയിൽ മാത്രമേ ചെടികള്‍ പ്രൂണിംഗ് ചെയ്തുകൊടുക്കാൻ പാടുള്ളൂ. വേനൽക്കാലത്തും തണുപ്പുകാലത്തും ചെടികളെ പ്രൂണിംഗ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.
എപ്പോഴും ഉചിതമായ സമയം എന്നുപറയുന്നത് മഴക്കാലമാണ്. പ്രൂണിംഗ് ചെയ്യുവാൻ ഉപയോഗിക്കുന്ന കത്തി അല്ലെങ്കിൽ ബ്ലേഡുകൾ പൂർണമായും അണുവിമുക്തമാക്കിയവ ആയിരിക്കണം.
അല്ലാത്തപക്ഷം ചെടികൾക്ക് ഇൻഫെക്ഷൻ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. മറ്റൊരുകാര്യം ചെടികളെ മുറിച്ചു വിടുമ്പോൾ തണ്ടുകൾ ചതഞ്ഞു പോവാതിരിക്കാൻ ശ്രദ്ധിക്കുക.
അതുപോലെതന്നെ തൊലി ഉരിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കണം. പ്രധാനമായും രണ്ടു രീതിയിൽ ഉള്ള പ്രൂണിംഗ് ഉണ്ട്. സോഫ്റ്റ് പ്രൂണിംഗ്, ഹാര്‍ഡ് പ്രൂണിംഗ് എന്നിവ. ഹാര്‍ഡ് പ്രൂണിംഗ് എന്നുപറയുന്നത് ചെടികളെ മുറിച്ച് വിട്ടു കുറ്റിയാക്കി നിർത്തുന്നതാണ്.
സോഫ്റ്റ് പ്രൂണിംഗ്ചെയ്യുമ്പോൾ എപ്പോഴും തണ്ടുകളിൽ ഇലകളുള്ള ഭാഗത്ത് വച്ച് മാത്രമേ മുറിച്ച് വിടാൻ പാടുള്ളൂ. ചെടികൾ പൂവിടുന്ന കാലങ്ങളിൽ ഒരു കാരണവശാലും പ്രൂണിംഗ് ചെയ്യരുത്. മുറിക്കുനതിനു മുമ്പ് ചെടിയുടെ വളർച്ചാ കാലഘട്ടവും, പൂക്കള്‍ ഇടുന്ന കാലഘട്ടവും തീർച്ചയായിട്ടും അറിഞ്ഞിരിക്കണം.
ആവശ്യമില്ലാത്ത സമയങ്ങളിൽ പ്രൂണിംഗ് ചെയ്തു കൊടുത്താൽ ഗുണത്തേക്കാളേറെ ദോഷം ആണ് ഉണ്ടാവുക. ചിലപ്പോള്‍ തണ്ടുകളിൽ ടൈബാക്ക് എന്നൊരു അസുഖം കണ്ടുവരാറുണ്ട്. അതായത് കമ്പുകളുടെ അഗ്രഭാഗം ഉണങ്ങിപ്പോകുന്നു.
അങ്ങനെ കാണുന്ന തണ്ടുകളിൽ വീണ്ടും കുറച്ചു താഴ്ത്തി പ്രൂണിംഗ് ചെയ്തതിനുശേഷം ഏതെങ്കിലും ഫംഗിസൈഡ് പുരട്ടി കൊടുക്കേണ്ടത് ആവശ്യമാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് ചെയ്താൽ നമ്മുടെ ചെടികൾ കരുത്തോടെ വളർന്നു നിറഞ്ഞു പൂക്കള്‍ ഉണ്ടാവും
കൂടുതൽ പോസ്റ്റുകൾ ലഭിക്കുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.https://chat.whatsapp.com/INLzok8UTUq7FzTnkIVA36
No comments