Latest Updates

ബോള്‍സം ചെടി എളുപ്പത്തില്‍ വേര് പിടിപ്പിക്കുന്ന വിധം നോക്കാം.

ഒരുപാട് വീടുകളില്‍ കാണുന്ന ചെടിയാണ് ബോള്‍സം. എന്നാല്‍ കുറച്ചു കാലം പൂവിട്ട ശേഷം മിക്കവരുടെയും ചെടികള്‍ നശിച്ചു പോകുന്നത് പതിവാണ്.

ചെടി നല്ല ആരോഗ്യത്തോടെ നില്‍ക്കുന്ന സമയത്ത് തന്നെ പുതിയ തൈകള്‍ ഉദ്പാദിപിച്ചാല്‍ എല്ലാ സമയവും ബൊള്സം ചെടി നിറയെ പൂക്കള്‍ ഇട്ടു വീട്ടുമുറ്റത്ത്‌ ഉണ്ടാവും.

ഇതിനായി നല്ല ആരോഗ്യത്തോടെ വളരുന്ന ചെടിയുടെ ചെറു ചില്ലകള്‍ വൃത്തിയുള്ള കത്തികൊണ്ട് മുറിച്ചെടുത്തതിനു ശേഷം ശുദ്ധമായ വെള്ളത്തില്‍ അഞ്ച് ദിവസം ഇട്ടു വെക്കുക.

ഈ സമയംകൊണ്ട് എല്ലാ തണ്ടുകളിലും വേരുകള്‍ പൊട്ടി മുളയ്ക്കും. ശേഷം ഇവയെ ചെറിയ കവറുകളിലേയ്ക്ക് മാറ്റി നടാം. ഈ രീതിയില്‍ ചെടികള്‍ നടുമ്പോള്‍ ഒരു തൈ പോലും നശിച്ചു പോവാതെ നല്ല രീതിയില്‍ വളര്‍ന്നു കിട്ടും. 

ഒരടി പൊക്കം വെക്കുമ്പോള്‍ ചെടിച്ചട്ടികളിലെയ്ക്ക് മാറ്റി നടാം. ഈ രീതിയില്‍ വേരുകള്‍ പിടിപ്പിക്കുന്ന വിധം വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/J4bbNVpVCgsHLmJ7BSgQ08

No comments