അരീക്ക പാം ഇന്‍ഡോര്‍ ആയി വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
നിരവധി ആള്‍ക്കാര്‍ പറയുന്ന കാര്യമാണ് ഇന്‍ഡോര്‍ ആയി വളര്‍ത്തിയ അരീക്ക പാം നശിച്ചു പോയി എന്നുള്ളത്.
ഇതിന്റെ പ്രധാന കാരണം വെച്ചിരിക്കുന്ന സ്ഥലങ്ങളിലെ താപനില ഉയരുന്നത് കൊണ്ടാണ്. നല്ലതുപോലെ വായു സഞ്ചാരം ലഭിക്കുന്ന സ്ഥലങ്ങളില്‍ വേണം ഈ ചെടി വളര്‍ത്തുവാന്‍.
ബാല്‍ക്കണിയിലും സിറ്റ് ഔട്ടിലും ജനാലയുടെ അരികിലും അരീക്ക പാം നന്നായി വളരും. നേരിട്ടുള്ള സൂര്യപ്രകാശത്തെക്കാള്‍ തണലോട് കൂടിയ വെളിച്ചമാണ് ഇവയ്ക്ക് വളരുവാന്‍ അനുയോജ്യം.
കിഴക്ക് ഭാഗത്തുനിന്നുള്ള രാവിലെയുള്ള സൂര്യപ്രകാശം കുറച്ചു നേരം കൊള്ളുന്നത് ഇവയുടെ വളര്‍ച്ചയെ സഹായിക്കും. എന്നാല്‍ ചൂട് കൂടിയ സൂര്യപ്രകാശം ചെടി ഉണങ്ങാന്‍ കാരണമാവും.
ചെടിച്ചട്ടിയിലെ നനവ് നോക്കി മാത്രമേ വെള്ളം ഒഴിച്ച് കൊടുക്കാവു. അധികമായാല്‍ ചെടി അഴുകി പോകുവാന്‍ കാരണമാവും.
അരീക്ക പാമിനെ കുറിച്ചുള്ള വീഡിയോ കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/J4bbNVpVCgsHLmJ7BSgQ08
No comments