മുറ്റത്തെ പുല്ലുണക്കാന്‍ ഒരു സിമ്പിള്‍ ട്രിക്ക് .. ഷെയര്‍ ചെയ്യു
ഒരുപാട് പേര്‍ നേരിടുന്ന ഒരു പ്രശ്നമാണ് എത്ര വൃത്തിയാക്കിയാലും അതിലും വേഗത്തില്‍ മുറ്റത്ത് പുല്ല് വളരുന്നത്.
ഇത് നശിപ്പിക്കുവാന്‍ കെമിക്കല്‍ കള നശിനികള്‍ വാങ്ങുവാന്‍ കിട്ടുമെങ്കിലും മനുഷ്യന് ഹാനികരമായതിനാല്‍ പലരും ഉപയോഗിക്കാറില്ല.
നമ്മുടെ അടുക്കളയില്‍ നിന്നുള്ള സാധനങ്ങള്‍ കൊണ്ട് വളരെ എളുപ്പത്തില്‍ ഒരു ജൈവ കള നാശിനി ഉണ്ടാക്കിയെടുക്കാം.
ഇത്തരത്തില്‍ ഉള്ള കളനശിനികള്‍ക്ക് ദൂഷ്യ ഫലങ്ങള്‍ ഒന്നും ഉണ്ടാവുകയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
ഇതിനായി ആവശ്യമുള്ളത് വിന്നഗിരിയും, ഉപ്പും, സോപ്പുമാണ്. വിന്നാഗിരി പല ഗാഡതയില്‍ ഉള്ളത് വിപണിയില്‍ വാങ്ങുവാന്‍ കിട്ടും. 20 - 30 % ഉള്ളവയാണ് കള നാശിനി ഉണ്ടാക്കുവാന്‍ അനുയോജ്യം.
അത് ലഭ്യമല്ലങ്കില്‍ ഗാഡത കുറഞ്ഞ നമ്മള്‍ കറികള്‍ക്ക് ഉപയോഗിക്കുന്ന വിനാഗിരി ഉപയോഗിക്കാം. അതിനനുസരിച്ച് ചേര്‍ക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുക.
അര ലിറ്റര്‍ വിന്നഗിരിയിലെയ്ക്ക് അമ്പത് മില്ലി ലിറ്റര്‍ ലിക്വിഡ് സോപ്പും നൂറു ഗ്രാം ഉപ്പും ചേര്‍ത്തു നല്ലതുപോലെ കൂട്ടിയിളക്കുക.
ഇത് ഒരു കപ്പു വെള്ളവും ചേര്‍ത്ത് കളകളുടെ ചുവട്ടില്‍ നല്ലതുപോലെ വെയില്‍ ഉള്ള സമയത്ത് തളിച്ച് കൊടുത്താല്‍ മതിയാവും.
ഒരു കാരണവശാലും ചെടികളുടെ ചുവട്ടില്‍ വീഴാതിരിക്കുവാന്‍ ശ്രദ്ധിക്കണം. കൃത്യമായ ഇടവേളകളില്‍ ഇത് തളിച്ച് കൊടുത്താല്‍ ഒരു കള പോലുമില്ലാതെ മുറ്റം വൃത്തിയായി സൂക്ഷിക്കാം.
ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.
No comments