Latest Updates

ജെര്‍ബറ ചെടികള്‍ തുടര്‍ച്ചയായി പൂക്കുവാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.

നല്ല കാലാവസ്ഥയാണെങ്കില്‍ വര്‍ഷം മുഴുവന്‍ പൂക്കള്‍ ഇടുന്ന ചെടിയാണ് ജെര്‍ബറ. കൃത്യമായ പരിചരണം നല്‍കിയാല്‍ എല്ലാ സമയവും ചെടിയില്‍ പൂക്കള്‍ ഉണ്ടാവും.

ഇപ്പോള്‍ കൂടുതലും ഹൈബ്രിഡ് ഇനങ്ങളാണ് വിപണിയില്‍ ഉള്ളത്. 3 -4 മണിക്കൂര്‍ നല്ലതുപോലെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ വേണം ജെര്‍ബറ ചെടികള്‍ വളര്‍ത്തുവാന്‍.

എന്നാല്‍ ചൂട് അധികമായ വെയില്‍ ചെടികള്‍ക്ക് നല്ലതല്ല. ഇലകള്‍ വളരെ പെട്ടന്ന് ഉണങ്ങി പോകും.

ചെടിച്ചട്ടിയിലെ മണ്ണിന്റെ നനവ്‌ നോക്കി മാത്രം വെള്ളം ഒഴിച്ച് കൊടുക്കുക. ചുവട്ടില്‍ വെള്ളം കെട്ടി കിടക്കുവാന്‍ ഇടയാവരുത്. കാരണം അത് ചെടിയുടെ വേരുകള്‍ ചീഞ്ഞു പോകുവാന്‍ കാരണമാവും.

എല്ലുപൊടി, കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക് തുടങ്ങിയവ വളമായി ചേര്‍ത്തു കൊടുക്കാം. ജെര്‍ബറ ചെടിയുടെ കൂടുതല്‍ പരിചരണങ്ങള്‍ വിശദമായി വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/EdYMHTz3wfhDgjfl4o35sT

No comments