കോളിയസ് ചെടികള്‍ ഭംഗിയായി വളരുവാനുള്ള ടിപ്സ് നോക്കാം.
വളരെ എളുപ്പത്തില്‍ വളര്‍ത്താന്‍ പറ്റുന്ന ചെടിയാണ് കോളിയസ്. കുറച്ചൊരു പരിചരണം ഉണ്ടങ്കില്‍ ഭംഗിയായി ഇവ വളര്‍ന്നു കിട്ടും.
പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം കീടങ്ങളുടെ ആക്രമണത്തെ പ്രധിരോധിക്കുക എന്നതാണ്. ഇലതീനി പുഴുക്കളും മീലി ബഗ്സ് പോലുള്ളവയും കോളിയസ് ചെടികളെ നശിപ്പിക്കുനത്തില്‍ മുന്‍പന്തിയിലാണ്.
വേപ്പെണ എമല്‍ഷന്‍ കൃത്യമായ ഇടവേളകളില്‍ തളിച്ച് കൊടുക്കുന്നതിലൂടെ കോളിയസ് ചെടികളിലെ കീടങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാനാവും.
നല്ല ബുഷിയായി വളരുവാന്‍ ചെയ്യേണ്ട മറ്റൊരു കാര്യം പ്രൂണിംഗ് ചെയ്യുക എന്നതാണ്. വശങ്ങളിലേയ്ക്ക് പുതിയ ബ്രാഞ്ചുകള്‍ വളരുവാന്‍ ഇത് ഉപകരിക്കും.
കോളിയസ് ചെടികളുടെ കൂടുതള്‍ പരിചരണങ്ങള്‍ വീഡിയോ ആയി കാണാം.
കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Gy2v9AegGw0CRYpkvO3aG2
No comments