Latest Updates

ഇന്‍ഡോര്‍ പ്ലാന്റ്സ് ഉണങ്ങി പോകാതെ സംരക്ഷിക്കാം.

ഇന്‍ഡോര്‍ പ്ലാന്റ്സ് വളര്‍ത്തുന്നവര്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഇവയുടെ ഇലകള്‍ കരിഞ്ഞുണങ്ങി ചെടികള്‍ വാടി പോകുന്നത്.

പല കാരണങ്ങള്‍ കൊണ്ട് ഇങ്ങിനെ സംഭവിക്കാം. പ്രധാനമായും വെള്ളം കിട്ടുന്നതിന്റെ അപര്യാപ്തതയാണ് ചെടികള്‍ ഉണങ്ങി പോകുവാന്‍ കാരണം. മിക്കവാറും എല്ലാവരും തന്നെ വെള്ളം ഒഴിക്കാറുണ്ട്. എന്നാല്‍ കൂടുതലാവുമോ, മുറിയില്‍ വീഴുമോ എന്ന് കരുതി വളരെ കുറച്ചു മാത്രമേ ചില്ലപ്പോള്‍ ഒഴിക്കു.

തുടര്‍ച്ചയായി ഇങ്ങിനെ ചെയുമ്പോള്‍ ചെടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ജലം ലഭിക്കാതെ ഇലയുടെ അഗ്രഭാഗത്തു നിന്നും ഉണങ്ങാന്‍ തുടങ്ങും.

വെള്ളം ഒഴിക്കുന്നത് കൂടി പോയാലും പ്രശ്നമാണ്. പുറത്തു വെക്കുന്ന ചെടി പോലെ പെട്ടന്ന് വെള്ളം ബാഷ്പീകരിച്ചു പോവുകയില്ല. ഇങ്ങിനെ വരുമ്പോള്‍ ഇലകള്‍ മഞ്ഞ നിറത്തിലായി ക്രമേണ ചെടി അഴുകി പോവും.

എപ്പോഴും ചെടി ചട്ടിയിലെ നനവ് നോക്കിയതിനു ശേഷം ആവശ്യമുള്ള വെള്ളം ഒഴിച്ച് കൊടുക്കുന്നതില്ലൂടെ ഈ പ്രശ്നം പരിഹരിക്കാം.

ചെടികള്‍ ഉണങ്ങി പോകുവാനുള്ള മറ്റൊരു കാരണം, മുറിക്കുള്ളിലെ ഉയര്‍ന്ന താപ നിലയാണ്. മിക്കവാറും വാര്‍ത്ത വീടുകളില്‍ ഈ പ്രശ്നം കാണാറുണ്ട്. ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ ചെടികള്‍ സ്ഥാനം മാറ്റി വെച്ച് സംരക്ഷിക്കാം.

അതുപോലെ തന്നെ മറ്റൊരു കാരണം മുറിക്കുളിലെ ഈര്‍പ്പത്തിന്റെ നിലയാണ്. വായുവില്‍ ജല കണികകളുടെ അഭാവം ചെടികള്‍ ഉണങ്ങുന്നതിലെയ്ക്ക് നയിക്കും. ഫാന്‍ ഇടുന്ന മുറികളില്‍ വെച്ചിരിക്കുന്ന ചെടികള്‍ക്ക് ഈ പ്രശ്നം കാണാറുണ്ട്.

മറ്റൊരു കാരണം വായു സഞ്ചാരം കുറയുന്നതാണ്. ചെടികള്‍ക് ആവശ്യമായ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവില്‍ കുറവ് വരുമ്പോളും ചെടികള്‍ വളര്‍ച്ച മുരടിച്ചു നശിച്ചു പോവാം.

ഈ കാരണങ്ങളാലോക്കെ വെയിലേറ്റു ഇലകള്‍ കരിയുന്നത് പോലെ തന്നെ ഇലയുടെ ആഗ്രഭാഗം കരിഞ്ഞു പോവുന്നത് കാണാം. ഉയര്‍ന്ന നിലകള്‍ ഉള്ള ഫ്ലാറ്റുകളിലെ ബാല്‍ക്കണിയില്‍ വെക്കുന്ന ചെടികള്‍ക്കും ഉയര്‍ന്ന താപനിലയും, ഈര്‍പ്പത്തിന്റെ നിലയിലെ വ്യത്യാസവും കാരണം ഇല കരിച്ചില്‍ ഉണ്ടാവാം.

ഇങ്ങിനെ ഉണങ്ങുന്ന ചെടികള്‍ സംരക്ഷിക്കുവാന്‍ ചെയ്യേണ്ട കാര്യം സ്ഥാനം മാറ്റി വെക്കുക എന്നതാണ്. കുറച്ചു ദിവസം നേരിട്ടുള്ള വെയില്‍ കൊള്ളാത്ത വിധത്തില്‍ പുറത്തു എടുത്തു വെക്കുന്നതും ചെടികളെ സംരക്ഷിക്കുവാനുള്ള മാര്‍ഗ്ഗമാണ്.

കൂടുതല്‍ ചെടികളെ കുറിച്ചുള്ള അറിവുകള്‍ ലഭിക്കുവാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Gy2v9AegGw0CRYpkvO3aG2

No comments