ചിരട്ട കളയരുതേ.. ഒരു അടിപൊളി ഹാങ്ങിംഗ് ഗാര്‍ഡന്‍ ഉണ്ടാക്കാം
നമ്മള്‍ വെറുതെ വലിച്ചെറിഞ്ഞു കളയുന്ന ചിരട്ട കൊണ്ട് ഒരു അടിപൊളി ഹാങ്ങിംഗ് ഗാര്‍ഡന്‍ ഉണ്ടാക്കാം. ഇതിനായി വലിപ്പം ഉള്ള ചിരട്ടകള്‍ ആവശ്യമാണ്.
ചിരട്ടകള്‍ ഒരു സാന്ഡ് പേപ്പര്‍ ഉപയോഗിച്ച് നല്ലതുപോലെ മിനുസപ്പെടുത്തിയെടുക്കണം. ദീര്‍ഘകാലം നിലനില്‍ക്കുവാനും തിളങ്ങുവാനും വാര്‍ണിഷ് അടിച്ചു കൊടുക്കുന്നത് നന്നായിരിക്കും.
വള്ളികളായി തൂങ്ങി വളരുന്ന ചെടികള്‍ ഇതില്‍ നടുവാന്‍ തിരഞ്ഞെടുക്കാം. ചെടികള്‍ ഉള്ളില്‍ വച്ചതിനു ശേഷം നടീല്‍ മിശ്രിതം നിറയ്ക്കാം. ഇതിനു മുകളില്‍ ഗ്രീന്‍ നെറ്റിന്റെ ഒരു കഷണം വെച്ചതിനു ശേഷം നൂലുകള്‍ കൊണ്ട് നല്ലതുപോലെ കെട്ടി ഉറപ്പിക്കുക.
ഇതിനെ തല കീഴായി ഒരു വള്ളി കൊണ്ട് കെട്ടി ഉറപ്പിച്ചതിനു ശേഷം സിറ്റ് ഔടിലും ബാല്‍ക്കണിയിലുമൊക്കെ തൂക്കിയിടാം. മുകളില്‍ ഉള്ള ദ്വാരത്തിലൂടെ ആവശ്യത്തിനുള്ള വെള്ളം ഒഴിച്ച് കൊടുക്കാം.
ഇത് ഉണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.
No comments