ഡെന്‍ഡ്രോബിയം ഓര്‍ക്കിടില്‍ കൂടുതല്‍ പൂന്തണ്ടുകള്‍ ഉണ്ടാകുവാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം.
ദീര്‍ഘകാലം നീണ്ടുനിന്ന മഴയൊക്കെ മാറി ഇനി പൂക്കളുടെ കാലമാണ്. മഴക്കാലം ആയിരുന്നതിനാല്‍ മിക്ക ചെടികളിലും പ്രത്യേകിച്ച് ഓര്‍ക്കിടുകളില്‍ പൂക്കള്‍ കുറഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്.
ഓര്‍ക്കിഡ് ഇനത്തില്‍ മനോഹരമായ പൂക്കള്‍ ഇടുന്ന ഒന്നാണ് ഡെന്‍ഡ്രോബിയം. ഇതില്‍ കൂടുതല്‍ പൂക്കള്‍ ഉണ്ടാകുവാന്‍ ശ്രദ്ധിക്കേണ്ടത് കൊടുക്കുന്ന വളങ്ങളിലാണ്.
കൃത്യമായ നടീലും സൂര്യപ്രകാശവും ജലസേചനവും കൂടാതെ ഇലകളുടെയും തണ്ടുകളുടെയും വളര്‍ച്ചയ്ക്കും പൂന്തണ്ടുകള്‍ ഉണ്ടാകുവാനും അനുയോജ്യമായ വളങ്ങള്‍ വേണം നല്കുവാന്.
ഓര്‍ക്കിടിനു NPK വളങ്ങളാണ് ഏറ്റവും അനുയോജ്യം. ചെടിയുടെ വളര്‍ച്ചയ്ക്കനുസരിച്ച് ഇവയുടെ അനുപാതം വ്യത്യാസപ്പെട്ടിരിക്കും. ഓരോ ഘട്ടത്തിലും കൊടുക്കേണ്ട വളങ്ങളുടെ അനുപാതം വിശദമായി വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ കാണുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Gy2v9AegGw0CRYpkvO3aG2
No comments