പെറ്റൂനിയ ചെടികള്‍ നിറയെ പൂക്കുവാനുള്ള ടിപ്സ്
നവംബര്‍ മുതല്‍ മേയ് മാസം വരെ നല്ലതുപോലെ പൂക്കള്‍ ഇടുന്ന ചെടിയാണ് പെറ്റൂനിയ. നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ വേണം ചെടി വളര്‍ത്തുവാന്‍.
ഈ ചെടിയുടെ പൂക്കള്‍ മൂന്ന് മുതല്‍ നാലു ദിവസം വരെ നിക്കാറുണ്ട്. ചുവട്ടില്‍ പുതയിടുന്നത് ചെടികളുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്.
ചെടി ചട്ടിയിലെ നനവിന് അനുസരിച്ച് വേണം വെള്ളം ഒഴിച്ച് കൊടുക്കുവാന്‍. അധികം വെള്ളം കെട്ടി കിടന്നാല്‍ ചെടികള്‍ അഴുകി പോവും. വെള്ളം വാര്ന്നുപോകുന്ന നടീല്‍ മിശ്രിതം വേണം തയാറാക്കുവാന്‍.
പെറ്റൂനിയ ചെടികള്‍ നന്നായി പൂവിടാന്‍ പ്രൂണിംഗ് അത്യവശ്യമാണ്. അപ്പോള്‍ കൂടുതല്‍ ശാഖകള്‍ ഉണ്ടായി അവയിലെലാം പൂക്കള്‍ ഇടും.
വാടി തുടങ്ങിയ പൂക്കള്‍ മോട്ടോട് കൂടി പറിച്ചു കളയുന്നത് കൂടുതല്‍ പൂക്കള്‍ ഇടുവാന്‍ സഹായിക്കും.
കമ്പോസ്റ്റ് വളങ്ങള്‍ ചെടികള്‍ക്ക് കൊടുക്കുന്നത് കൂടുതല്‍ പൂക്കള്‍ ഇടുവാന്‍ സഹായിക്കും. അതുപോലെ തന്നെ കടല പിണ്ണാക്ക് പുളിപ്പിച്ചതും കൊടുക്കാം. അതുപോലെ തന്നെ NPK വെള്ളത്തില്‍ ലയിപ്പിച്ചു കൊടുക്കുന്നതും നിറയെ പൂക്കള്‍ ഇടുവാന്‍ സഹായിക്കും.
വിശദമായി വീഡിയോ ആയി കാണാം.
No comments