Latest Updates

നേഴ്സറിയില്‍ നിന്ന് ചെടി വങ്ങുമ്പോള്‍ കിട്ടിയ പണി ... ശ്രദ്ധിച്ചില്ലേല്‍ കാശ് നഷ്ട്ടം.

കേരളത്തില്‍ ഇപ്പോള്‍ നിരവധി നേഴ്സറികളാണ്‌ ദിനവും പുതുതായി തുറക്കുന്നത്. കച്ചവടം മാത്രം ലക്ഷ്യമിട്ട് നടുത്തുന്നവയില്‍ പലതില്‍ നിന്നും ചെടികള്‍ വാങ്ങുന്നവര്‍ക്ക് പണികള്‍ കിട്ടാറുണ്ട്.

ചെടികളെ പരിപാലിക്കാന്‍ പരിചയം ഇല്ലാത്ത ജോലിക്കാര്‍ പല നേഴ്സറികളിലും ഉണ്ടാവും. വലിയ വിലയും കൊടുത്തു വാങ്ങുന്ന ചെടികള്‍ പലതും മുരടിച്ചു പോവുന്നതിന്റെ കാരണം ഇത്തരത്തില്‍ ശരിയായ പരിചരണം നേഴ്സറികളില്‍ ലഭിക്കാതെ തൈകള്‍ നടുന്നത് കൊണ്ടാണ്.

ചെടികള്‍ തൈകളാക്കി വെക്കുന്ന പ്ലാസ്റ്റിക് കപ്പോട് കൂടി വലിയ കൂടുകളിലെയ്ക്ക് മാറ്റി നടുന്നവരുണ്ട്. ഇത് തികച്ചും തെറ്റായ രീതിയാണ്. ഇങ്ങിനെയുള്ള ചെടികള്‍ വളര്‍ച്ച മുരടിച്ചു പോവും.

ഈ കപ്പുകള്‍ ചെടി ചട്ടിക്കുള്ളില്‍ അല്ലങ്കില്‍ പ്ലാസ്റ്റിക് കവറിനുള്ളില്‍ മണ്ണില്‍ ആഴ്ന്നിറങ്ങി നില്‍ക്കുന്നതിനാല്‍ വാങ്ങുന്നവര്‍ക്ക് കാണുവാന്‍ പറ്റുകയില്ല.

വളര്‍ച്ച കൂടിയ തൈകള്‍ കപ്പു മാറ്റി വെച്ചാല്‍ ചിലപ്പോള്‍ വേരുകള്‍ പൊട്ടി കുറച്ചു ദിവസത്തേയ്ക്ക് വാടി നില്ല്ക്കും എന്നതുകൊണ്ടാണ് കപ്പോട് കൂടി വലിയ ചട്ടികളില്‍ നടുന്നത്. എന്നാല്‍ ഇത് വാങ്ങുന്നവര്‍ക്ക് പണിയാണ്. 

വേരുകള്‍ കൂടുതല്‍ തിങ്ങി ചെടിയുടെ വളര്‍ച്ച മുരടിച്ചു പോവും. ചെറിയ പൂക്കള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ഇത്തരത്തില്‍ ജെര്‍ബെറ ചെടി വാങ്ങിയ അനുഭവം വീഡിയോ ആയി കാണാം.


വീഡിയോ unavailable എന്ന് നിങ്ങളുടെ മൊബൈലില്‍ കാണുന്നുവെങ്കില്‍ watch on എന്ന് കാണുന്നിടത്ത് അമര്‍ത്തുക. കൂടുതല്‍ ചെടി വിശേഷങ്ങള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Gy2v9AegGw0CRYpkvO3aG2

No comments