കൃഷി നാശം സംഭവിച്ചവര്‍ക്ക് ധനസഹായം നല്‍കുന്നു.
കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷി നാശം സംഭവിച്ചവര്‍ക്ക് ധനസഹായം നല്‍കുന്നു.
ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ കൃഷി നാശം സംഭവിച്ചവര്‍ക്കാണ് സര്‍ക്കാര്‍ ധനസഹായത്തിനായി അപേക്ഷ വിളിച്ചിരിക്കുന്നത്.
ഈ മാസം മുപ്പതാം തീയതിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. നേരിട്ട് വെബ് സൈറ്റിലൂടെയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ കൃഷി ഭവനുകള്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം.
നേരിട്ട് ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ www. aims .kerala . gov. in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിശദാംശങ്ങള്‍ അറിയുവാന്‍ അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.
അവലംബം : കാര്‍ഷിക വാര്‍ത്തകള്‍ - തിരുവനന്തപുരം റീജണല്‍ കേന്ദ്രം
കൂടുതല്‍ കാര്‍ഷിക അറിവുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/KAZmd2vKcAj7FEucN7uzsL
No comments