Latest Updates

റോസ് ചെടിക്ക് ഇനിയുള്ള ചൂട് കൂടിയ ദിവസങ്ങളില്‍ ഈ പരിചരണങ്ങള്‍ ഉറപ്പ് വരുത്തുക.



നല്ലത് പോലെ പൂത്തുലഞ്ഞു നില്‍ക്കുന്ന റോസ് ചെടികള്‍ പലതും നശിച്ചു പോകുന്നതു വേനല്‍ കാലത്താണ്. പകല്‍ ദൈര്‍ഘ്യമേറിയ ചൂടുള്ള വെയില്‍ അടിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം.

കേരളത്തിലെ കാലാവസ്ഥ അടിമുടി മാറിയതിനാല്‍ ഡിസംബര്‍ അവസാനം തന്നെ വേനല്കാലത്തിന്റെ പ്രതീതി ഉണ്ടായി തുടങ്ങിയിരിക്കുന്നു. പല സ്ഥലങ്ങളിലും വെള്ളം വറ്റി ഭൂമി വരണ്ടുണങ്ങിയിട്ടുണ്ട്. 

അതിനാല്‍ തന്നെ റോസ് പോലുള്ള ചെടികളെ നല്ലത് പോലുള്ള പരിചരണം കൊടുത്താല്‍ മാത്രമേ നശിക്കാതെ ഇരിക്കുകയുള്ളു. ഒന്നാമതായി ചെയ്യേണ്ട കാര്യം ഉച്ചയ്ക്കുള്ള ചൂടു കൂടിയ വെയില്‍ അടിക്കുന്ന സ്ഥലത്ത് നിന്നും ഇവയെ മാറ്റി വെക്കുക എന്നതാണ്.

ചൂട് കൂടുമ്പോള്‍ ഇലകളുടെ ആഗ്രഭാഗം ഉണങ്ങുവാന്‍ തുടങ്ങും. സാവധാനം ഇത് തണ്ടുകളെയും ബാധിക്കും. അതിനാല്‍ രാവിലെയും വൈകുന്നേരങ്ങളിലും ഉള്ള ചൂട് കുറഞ്ഞ സ്ഥലത്തേയ്ക്ക് ഇവയെ മാറ്റി വെക്കാം.

കൂടുതല്‍ ചെടികള്‍ അല്ലങ്കില്‍ മാറ്റി വെക്കുവാനുള്ള സ്ഥലം ഇല്ലങ്കില്‍ ഗ്രീന്‍ നെറ്റ് മുകളില്‍ കെട്ടി കൊടുക്കാം.


രണ്ടാമതായി ശ്രദ്ധിക്കേണ്ട കാര്യം നല്ലതുപോലെ മണ്ണ് നനയുന്ന വിധത്തില്‍ രവിലെയും വൈകിട്ടും നനച്ചു കൊടുക്കുക എന്നതാണ്. ഈ രണ്ടു കാര്യങ്ങള്‍ കൃത്യമായാല്‍ മാത്രമേ ചെടിയില്‍ പുതിയ നാമ്പുകളും പൂമൊട്ടുകളും ഉണ്ടാവുകയുള്ളൂ.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ചൂട് കാലങ്ങളില്‍ രാസവളങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാവും. കാരണം ഇവയ്ക്ക് സ്വതവേ ചൂട് കൂടുതല്ലാണ്. വെള്ളം കുറഞ്ഞാലോ വെയില്‍ കൂടുതല്‍ കൊണ്ടാലോ രാസ വളം ചുവട്ടില്‍ ഉള്ള ചെടികള്‍ പെട്ടന്ന് ഉണങ്ങി പോകുവാന്‍ സാധ്യതയുണ്ട്. പകരമായി ജൈവ വളങ്ങള്‍ കൊടുക്കാം.

ചൂട് കുറയ്ക്കുവാന്‍ ചെയ്യവുന്ന മറ്റൊരു കാര്യമാണ് മല്ചിംഗ്. അതായത് പുതയിടീല്‍. ചകിരി, കരിയില തുടങ്ങിയവ പുതയിടാന്‍ ഉപയോഗിക്കാം. അല്ലങ്കില്‍ ചകിരി ചോര്‍ ചെടി ചട്ടിയുടെ മുകളില്‍ ഒരു പാളിയായി വിതറി കൊടുക്കാം.

ഇങ്ങിനെ പുതയിടുമ്പോള്‍ മണ്ണ് ഉണങ്ങുന്നതു തടയാന്‍ സാധിക്കും. അതുപോലെ തന്നെ ചെടികള്‍ തമ്മില്‍ കുറച്ചകലം പാലിച്ചു വെക്കുവാന്‍ ശ്രദ്ധിക്കുക. നല്ലത് പോലെ വായു സഞ്ചാരം ലഭിക്കുവാനാണിത്.

അതുപോലെ തന്നെ പ്രൂണിംഗ് - കമ്പ് കോതല്‍ ചൂടുള്ള സമയങ്ങളില്‍ ഒഴിവക്കുനതാണ് ഉചിതം. ഉണങ്ങിതുടങ്ങിയ പൂക്കള്‍ ചെടികളില്‍ നിര്‍ത്താതെ അവയെ മുറിച്ചു വിടുന്നതും നല്ലതാണ്.

ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ റോസ് ചെടി നശിച്ചു പോവാതെ അടുത്തവര്‍ഷത്തേയ്ക്ക് നില നിര്‍ത്തുവാന്‍ സാധിക്കും. ഇതുപോലെയുള്ള പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/GCJclhfj8G6Atg4FDyuRQZ

നിങ്ങളുടെ ചെടി വിശേഷങ്ങള്‍ പോസ്ടുവാന്‍ ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍ അംഗമാകുക. https://www.facebook.com/groups/334509744756635


No comments