Latest Updates

ദാ.. ഇതുപോലൊരു ഗാബിയോണ്‍ വീട്ടിലും ഓഫീസിലുമൊക്കെ വെച്ചാല്‍ കാണാന്‍ വേറെ ലെവലാവും

പുതുമ തേടുന്നവര്‍ക്ക് ഏറെ പ്രചോദനമാവുന്ന ഒരു പൂന്തോട്ട മാതൃകയാണ് ഗാബിയോണ്‍.

ഇരുമ്പ് നെറ്റുകളും വ്യത്യസ്ത നിറങ്ങളില്‍ ഉള്ള കല്ലുകളും ആകര്‍ഷകങ്ങളായ ചെടികളും ഉപയോഗിച്ചാണ് ഗാബിയോണ്‍ തയാറാക്കുന്നത്.

ഇതിനായി നല്ല ബലമുള്ള ഇരുമ്പ് നെറ്റുകള്‍ തിരഞ്ഞെടുക്കണം. ഇവയെ വീടിനു ചേരുന്ന നിറങ്ങള്‍ പെയിന്റ് ചെയ്യണം.

ഇവയെ നമുക്ക് ആവശ്യമുള്ള വലിപ്പത്തില്‍ ചുരുട്ടിഎടുക്കണം. വലിപ്പം കൂടിയാല്‍ എടുത്തു മാറ്റുവാന്‍ പ്രയാസമാവും.

ചുവടു ഭാഗം നെറ്റ് കൊണ്ട് അടച്ച ശേഷം ഉള്ളില്‍ വെക്കാവുന്ന തരത്തില്‍ മറ്റൊരു നെറ്റ് കൂടി ചുരുട്ടി എടുക്കണം. ഇവയക്ക് ഇടയിലാണ് കല്ലുകള്‍ നിറയ്ക്കുന്നത്.

ഇതിന്റെയും ഉള്ളില്‍ പ്ലാസ്റ്റിക് ചെടി ചട്ടിയില്‍ ചെടികള്‍ നട്ട് ഇറക്കി വെക്കാം. ഇതുണ്ടാക്കുന്ന വിധം വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/JDpKbu0JSB59ngDEKzoIzB

No comments