Latest Updates

മാമ്പഴം വാങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയാം

ഈയടുത്തകാലത്ത് നമ്മൾ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ഫലവർഗങ്ങളിൽ കൃത്രിമ രാസവസ്തുക്കൾ ചേർക്കുന്നു എന്നുള്ളത്.

ഇതിൽ പ്രധാനമായഫലവര്‍ഗ്ഗമാണ് മാമ്പഴം. പലർക്കും അറിയാം നമ്മുടെ വീട്ടില്‍ ഉണ്ടാവുന്ന മാമ്പഴങ്ങള്‍ പലപ്പോഴും പുഴു കുത്തി നശിച്ചുപോകും. അല്ലെങ്കിൽ കൊഴിഞ്ഞു പോവാറുണ്ട്. എന്നാൽ കടകളിൽ ധാരാളം മാങ്ങകൾ എപ്പോഴും ലഭ്യമായിരിക്കും. ഇതിൽ നല്ല മാങ്ങകൾ ഉണ്ടാവും, അതുപോലെതന്നെ നമ്മൾ സൂക്ഷിക്കേണ്ട മാമ്പഴങ്ങൾ ഉണ്ടാവും.

സൂക്ഷിക്കേണ്ടത് എന്നുവച്ചാൽ കൃത്രിമ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങകൾ ആണ് ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ മാങ്ങ പഴുപ്പിക്കുന്നതിന് കാൻസറിലേക്ക് വരെ നയിക്കുന്ന മാരകം ആയിട്ടുള്ള കാൽസ്യം കാർബൈഡ് എന്ന രാസവസ്തുവാണ് ഉപയോഗിക്കുന്നത്.

ഇത് കൂടാതെ മധുരം കൂട്ടുവാനും മറ്റും എത്തിലീന്‍ തുടങ്ങിയ രാസവസ്തുക്കളും ഉപയോഗിക്കാറുണ്ട്. കൃത്രിമമായി പഴുപ്പിക്കുന്ന മാമ്പഴം പലവിധത്തിലുള്ള ഗുരുതരം ആയിട്ടുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

മാമ്പഴം പച്ച ആയിരിക്കുമ്പോൾ തന്നെ പറിച്ചെടുത്ത് കാൽസ്യം കാർബൈഡ് ചേർത്തുവെച്ചാൽ നല്ലതുപോലെ പഴുത്ത് കിട്ടും. എന്നാൽ ഇത് അത്യന്തം അപകടകരമാണ്.

മാമ്പഴം കേടുകൂടാതിരിക്കാൻ, പഴുത്ത പോലെ തോന്നുവാന്‍, അതുപോലെതന്നെ അധികം പഴുത്ത് ചീഞ്ഞു പോകാതിരിക്കാനൊക്കെ വേണ്ടിയാണ് രാസവസ്തുക്കൾ ഉപയോഗിക്കുന്നത്.

പലപ്പോഴും കടകളിൽനിന്ന് വാങ്ങുന്ന മാമ്പഴം ആഴ്ചകളോളം കേടുകൂടാതെ ഇരിക്കുന്നതായിട്ട് പലരും ശ്രദ്ധിച്ചിട്ടുണ്ടാവും. അതിനു കാരണം അതിൽ പലവിധത്തിലുള്ള രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു എന്നുള്ളതാണ്.

കൃത്രിമമായി പഴുപിച്ച മാമ്പഴം കഴിക്കുമ്പോൾ പലരിലും വയറുവേദനയും ഗ്യാസ് ട്രബിള്‍ പ്രോബ്ലം, അതുപോലെതന്നെ മാമ്പഴം കഴിച്ച ഉടനെ ടോയിലെറ്റില്‍ പോകേണ്ട അവസ്ഥയും ഉണ്ടാവാറുണ്ട്. ചിലർക്ക് വയറിളക്കവും ചർദ്ദിയും ഉണ്ടാവും. ചിലർക്ക് വായ്ക്കുള്ളിൽ പൊള്ളൽ പോലെയും അനുഭവപ്പെടും.

പലപ്പോഴും കൃത്യമായ പരിശോധനകൾ ഒന്നും കൂടാതെയാണ് നമ്മുടെ നാട്ടിൽ ഇതുപോലെയുള്ള പഴങ്ങൾ വില്പനയ്ക്ക് വെച്ചിരിക്കുന്നത്. അതിനാൽതന്നെ മാമ്പഴം വാങ്ങുമ്പോൾ നമ്മൾ ഇവയെ തിരിച്ചറിയാൻ പഠിക്കുക എന്നുള്ളതാണ് ആകെ ചെയ്യാൻ പറ്റുന്ന കാര്യം. സ്വാഭാവികമായി പഴുത്തവയും കൃതൃമമായി പഴുപിച്ച മാമ്പഴവും തിരിച്ചറിയുവാൻ ചില മാർഗങ്ങളുണ്ട്.

കൃത്രിമമായി പഴുപ്പിച്ച മാമ്പഴത്തിൽ പച്ച നിറത്തിലുള്ള പാടുകൾ അവിടിവിടെയായി കാണുവാന്‍  സാധിക്കും. ചില മാമ്പഴത്തിൽ പച്ച  പാടുകൾക്ക് പകരം കറുത്തപാടുകളും കാണുവാൻ സാധിക്കും. ഇത് രാസവസ്തുക്കൾ ചെല്ലാത്ത ഭാഗമാണ്. സ്വാഭാവികമായി പഴുത്ത മാമ്പഴത്തിൽ ഇതുപോലെ പാടുകൾ ഉണ്ടാവാറില്ല.

പൂർണമായും രാസവസ്തു ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴം  സാധാരണയിൽ കൂടുതൽ തിളക്കമുള്ള മഞ്ഞ നിറമായിരിക്കും. അതുപോലെതന്നെ കൃതൃമമായി പഴുപിച്ച മാമ്പഴം മുറിക്കുമ്പോൾ ഉൾവശം ഇളം മഞ്ഞ നിറത്തിൽ ആയിരിക്കും. കാണപ്പെടുക. എന്നാൽ സ്വാഭാവികമായുള്ള മാമ്പഴം മുറിക്കുമ്പോൾ അതിൻറെ ഉള്ളിൽ കടുംമഞ്ഞ നിറത്തിലായിരിക്കും കാണപ്പെടുക.

അതുപോലെതന്നെ സ്വാഭാവികമായിട്ടും പഴുത്ത മാമ്പഴത്തിൽ ധാരാളം നീര് ഉണ്ടായിരിക്കും. മുറിക്കുമ്പോൾ തന്നെ ഒന്നോ രണ്ടോ തുള്ളി നീരു പുറത്തേക്കു ഒഴുകാറുണ്ട്. എന്നാൽ  കൃത്രിമമായി പഴുപ്പിക്കുന്ന മാമ്പഴത്തിലെ ജ്യൂസ് വളരെ കുറവായിരിക്കും.

അതുപോലെതന്നെ കൃത്രിമമായി പഴുപ്പിച്ച മാമ്പഴത്തിന് അസ്വാഭാവികം ആയിട്ടുള്ള മധുരം അനുഭവപ്പെടും. എന്നാൽ സ്വാഭാവികം ആയിട്ടുള്ള മാമ്പഴത്തിന് ഒരു പരിധിയിൽ കൂടുതൽ മധുരം ഉണ്ടാവാറില്ല. അതുപോലെതന്നെ ചില മാമ്പഴത്തിൽ ചെറിയൊരു പുളിരസവും ഉണ്ടാവും.

ഇങ്ങനെയുള്ള രാസവസ്തുക്കൾ ഇടുന്ന പഴവർഗങ്ങൾ കഴിക്കുമ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാന്‍ സാധ്യതയുണ്ട് പ്രധാനമായും ക്യാൻസറും അതുപോലെതന്നെ ഹോർമോന്‍ അസന്തുലിതാവസ്ഥയും ഉണ്ടാവും. ഹോർമോൺ പ്രശ്നങ്ങൾ കാരണം ഹൈപോതൈറോയ്ഡ്, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം, യൂട്രസിൽ മുഴകൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇവ എത്തിക്കുന്നു.

അതിനാൽ തന്നെ മാമ്പഴം വാങ്ങുമ്പോൾ മുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ  ശ്രദ്ധിച്ചുകൊണ്ട് തെരഞ്ഞെടുത്താൽ  ഒരുപരിധിവരെ രാസവസ്തുക്കള്‍  ഒഴിവാക്കാനും, നമ്മുടെ ആരോഗ്യം നില നിര്‍ത്തുവാനും സാധിക്കും.

കൂടുതല്‍ പോസ്റ്റുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Jsr4z4WKKAFANJq0tbjW8J


No comments