മഴക്കാലമാണ് ..ചെടികള്‍ക്ക് ഈ പരിചരണങ്ങള്‍ ഉറപ്പ് വരുത്തുക.
ചെടികള്‍ വളര്‍ത്തുന്നവര്‍ക്കും ഇഷ്ട്ടപെടുന്നവര്‍ക്കും മഴക്കാലം അത്ര ഇഷ്ട്ടമല്ല. കാരണം ചെടികള്‍ക്ക് രോഗങ്ങള്‍ കൂടുതലായി വരുന്നത് ഈ സമയത്താണ്.
പ്രത്യേകിച്ച് നാടന്‍ ഇനങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ കണ്ടുവരുന്ന വില കൂടിയ ഹൈബ്രിഡ് ചെടികള്‍ക്ക് മഴക്കാലം ശരിക്കും വില്ലന്‍ തന്നെയാണ്. വളരെ വേഗം ഇവ മഴക്കാലത്ത്‌നശിച്ചു പോവാറുണ്ട്.
മഴ കൊണ്ടാല്‍ നശിച്ചു പോവുന്ന ചെടികളെ അറിഞ്ഞിരിക്കുക എന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ഇതിനെ പറ്റി നമ്മള്‍ മുന്പ് പല പോസ്റ്റുകളും ഇട്ടിട്ടുണ്ട്.
വേര് ചീയല്‍ മഴകാലത്താണ് രൂക്ഷമാവുന്നത്. ചെടികളുടെ ചുവട്ടിലും ചെടി ചട്ടിയിലും വെള്ളം കെട്ടി കിടക്കതിരിക്കുവാന്‍ ശ്രദ്ധിക്കുക എന്നതാണ് ഇതിനു സ്വീകരിക്കേണ്ട പ്രധിരോധ മാര്‍ഗ്ഗം.
കുമിള്‍ രോഗങ്ങള്‍ ആണ് ചെടികളെ നശിപ്പിക്കുന്ന മറ്റൊരു കാര്യം. ഇത് മഴക്കാലത്ത് ഇന്‍ഡോര്‍ ചെടികളെയും ബാധിക്കും. അന്തരീക്ഷ ഈര്‍പ്പം കൂടുതല്‍ ആവുന്നത് കൊണ്ടാണിത്.
കൃത്യമായ നിരീക്ഷണം കുമിള്‍ രോഗങള്‍ പ്രധിരോധിക്കുവാന്‍ ആവശ്യമാണ്. കുമിള്‍ രോഗ നാശിനികള്‍ തളിച്ച് കൊടുക്കുനത് മഴക്കാല കുമിള്‍ രോഗങ്ങളെ പ്രധിരോധിക്കുവാന്‍ സഹായകരമാണ്. saaf എന്ന കുമിള്‍ നാശിനി ഓണ്‍ലൈന്‍ വാങ്ങുവാന്‍ ക്ലിക്ക് ചെയ്യുക.
മഴകാലത്ത് ചെടികളില്‍ എത്തുന്ന ജീവികളും ഭീഷണിയാണ്. തണ്ടുകള്‍ തുരന്നും ഇലകള്‍ തിന്നും ഇവ ചെടിയെ നശിപ്പിക്കും. ഇവയെ കണ്ടെത്തി നശിപ്പിക്കണം.
മഴക്കാലത്ത് പ്രൂണിംഗ് ചെയ്തു വിടുന്നത് എന്തുകൊണ്ടും നല്ലതാണ്. കുമിള്‍ രോഗങ്ങളെ തടയാനും, ജീവികള്‍ ചെടി നശിപ്പിക്കാതിരിക്കാനും ഇത് സഹായിക്കുമെന്ന് മാത്രമല്ല പുതിയ ശിഖരങ്ങള്‍ വളര്‍ന്നു നിറയെ പൂക്കള്‍ ഇടുവാന്‍ സഹായിക്കുകയും ചെയ്യും.
ഇലകള്‍ ചുവട്ടില്‍ കിടന്നു അഴുകാതെ മാറ്റുന്നതും നല്ലതാണ്. അതിലൂടെ മഴക്കാല രോഗങ്ങള്‍ ഉടലെടുക്കുവാന്‍ സാധ്യതയുണ്ട്.
കൂടുതല്‍ അറിവുകള്‍ വരും ദിവസങ്ങളില്‍ പോസ്റ്റ് ചെയ്യുനതാണ്. അവ ലഭിക്കുവാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Jsr4z4WKKAFANJq0tbjW8J
No comments