ഓര്‍ക്കിഡ് ചട്ടിക്ക് ഇനി കാശ് വേണ്ട ..വീട്ടില്‍ തന്നെ ഉണ്ടാക്കാം.
ഫ്രീ ആയിട്ടൊരു ചെടി ചട്ടിയോ ? കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും ഓര്‍ക്കിഡ് വളര്‍ത്തുന്നവര്‍ക്ക് വളരെ ഉപകാരപെടുന്ന ഒരു കാര്യമാണ് ഇവിടെ പങ്കു വെക്കുന്നത്.
ഓര്‍ക്കിഡ് നടുന്ന പ്ലാസ്റ്റിക്, മണ്‍ ചട്ടികള്‍ക്ക് പകരം ഉപയോഗിക്കാവുന്ന, പ്രകൃതിയോടിണങ്ങിയ ഒരു സാധനമാണ് തേങ്ങയുടെ തൊണ്ട്.
ഈ തൊണ്ടിനെ നമ്മുക്ക് ഓര്‍ക്കിഡ് നടാന്‍ പറ്റുന്ന പരുവത്തിലെയ്ക്ക് വളരെ എളുപ്പം മാറ്റിയെടുക്കാം.
ഇതിനായി തൊണ്ടിനെ ഒരാഴ്ചയോളം വെള്ളത്തില്‍ കുതിര്‍ത്തു ഇടണം. ഉള്ളിലെ ചകിരികള്‍ പരമാവധി മാറ്റിയതിനു ശേഷം ദ്വാരങ്ങള്‍ ഇട്ടു ഒരു കമ്പി കൊണ്ടോ, പ്ലാസ്സ്റ്റിക്ക് നൂലുകൊണ്ടോ ചുറ്റി കെട്ടി വിടര്‍ന്നു പോവാതെ ഉറപ്പിക്കുക.
ഇതിനുള്ളില്‍ കരിയും ഓടിന്റെ കഷണങ്ങളും നിറച്ചതിനു ശേഷം ഓര്‍ക്കിഡ് തൈകള്‍ നടാവുന്നതാണ്. ഇതുണ്ടാക്കുന്ന വിധം വിശദമായി വീഡിയോ ആയി കാണാം.
കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Id2FB75aAQhEZayKrZejbl
No comments