മുറ്റത്ത് പടര്‍ത്താം ഡാര്‍ഫ് മോണ്ടോ ഗ്രാസ്. വലിയ പരിചരണങ്ങള്‍ ആവശ്യമില്ല
വലിയ പരിചരണങ്ങൾ ഒന്നും കൂടാതെ തന്നെ, വളരെ എളുപ്പം മുറ്റത്ത് വളർത്താവുന്ന പുല്ലിനമാണ് ഡാര്‍ഫ് മോണ്ടോ ഗ്രാസ്.
രണ്ടോ മൂന്നോ ഇഞ്ച് പൊക്കം മാത്രം വെക്കുന്ന ഈ ഒരു ചെടിയിൽ നിന്നും വളരെ വേഗം പുതിയ ബ്രാഞ്ചുകൾ ഉണ്ടാവുകയും ചുറ്റുമുള്ള വശങ്ങളിലേക്ക് പടർന്നു വളരുകയും ചെയ്യുന്നതാണ്.
അതിനാൽ തന്നെ ഇവ നടുമ്പോൾ അര അടി അകലത്തിൽ വളർത്താവുന്നതാണ്. ഏകദേശം മൂന്നോ നാലോ മാസങ്ങൾ കൊണ്ട് തന്നെ ഇവ പൂർണ്ണമായും വശങ്ങളിലേക്ക് വളർന്ന് നിലം കാണാത്ത വിധത്തിൽ തിങ്ങി നിറഞ്ഞ വളരും.
നല്ലതുപോലെ സൂര്യപ്രകാശമുള്ളിടത്തും പകുതി സൂര്യപ്രകാശം മാത്രം ലഭിക്കുന്ന സ്ഥലങ്ങളിലും ഒരേപോലെ ഈ പുല്ല് വളരും എന്നത് ഇതിൻറെ ഒരു പ്രത്യേകതയാണ്.
നല്ല പച്ചനിറം ഉള്ളതായതുകൊണ്ടുതന്നെ കാണുവാൻ വളരെ ഭംഗിയാണ് ഇവയ്ക്ക്. നിലവിൽ നമ്മൾ മുറ്റത്ത് വളർത്തുന്ന പുല്ലിനങ്ങളിൽ ചിതലും അതുപോലെതന്നെ രോഗബാധയും വന്ന് പൂർണ്ണമായിട്ടും നശിച്ചു പോകാറുണ്ട്.
അതുപോലെതന്നെ കാലാവസ്ഥ മാറ്റത്തിന് അനുസരിച്ച് ഇവയുടെ നിറത്തിലും വ്യത്യാസങ്ങൾ അനുഭവപ്പെടാറുണ്ട്. എന്നാൽ ഡാര്‍ഫ് മോണ്ടോ ഗ്രാസിന് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നും ബാധിക്കാറില്ല.
അത് തന്നെയുമല്ല ഈ ചെടിയുടെ ഇടയിലൂടെ പാമ്പ് പോലുള്ള ഇഴജന്തുക്കൾ വരികയുമില്ല. മോണ്ടോ ഗ്രാസ് പലയിനങ്ങൾ ഉണ്ടെങ്കിലും മുറ്റത്ത് പടർന്നു വളർത്തുവാൻ വേണ്ടി ഡാര്‍ഫ് ഇനം ആണ് തിരഞ്ഞെടുക്കേണ്ടത്.
കാരണം ഇവ അധികം പൊക്കം വയ്ക്കുകയില്ല. ഇപ്പോൾ മിക്കവാറും നഴ്സറികളിൽ ഈ ഒരു പുല്ല് ലഭ്യമാണ്. ഓണ്‍ലൈനില്‍ വാങ്ങുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
No comments