Latest Updates

കാറ്റ്ലിയ ഓര്‍ക്കിടില്‍ നിറയെ പൂക്കള്‍ പിടിക്കാനുള്ള പരിചരണം നോക്കാം.



ഓര്‍ക്കിഡ് ചെടികളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ഒരു ഇനമാണ് കാറ്റ്ലിയ. 

നമ്മുടെ കാലാവസ്ഥയില്‍ വളരാന്‍ അനുയോജ്യമായ ചെടിയാണിത്. ഇതിന്റെ പൂക്കളുടെ ഭംഗി തന്നെയാണ് ഇവയുടെ ആകര്‍ഷണം.

പല നിറങ്ങള്‍ സംയോജിച്ചുള്ള വിവിധ തരം പൂക്കള്‍ കാറ്റ്ലിയ ഓര്‍ക്കിടില്‍ ഉണ്ട്. മറ്റുള്ള ഓര്‍ക്കിടിനെ അപേക്ഷിച്ച് നല്ല ഭംഗിയുള്ള വലിയ പൂക്കളാണിവ.

അധികം പൊക്കം വെയ്ക്കാത്ത കാറ്റ്ലിയ ഓര്‍ക്കിഡ് നടാനായി 40 ശതമാനം കരിയും 40 ശതമാനം ഓടും 20 ശതമാനം ചകിരി കഷണങ്ങളുമാണ് ആവശ്യമുള്ളത്.

മൂന്ന് ദിവസം കൂടുമ്പോഴാണ് ഇവയ്ക്കു വെള്ളം ഒഴിച്ച് കൊടുക്കേണ്ടത്. വെള്ളം കെട്ടി കിടന്നാല്‍ പെട്ടന്നഴുകിപോകും.

നല്ല രീതിയില്‍ ചൂട് ഇല്ലാത്ത സൂര്യപ്രകാശം ഇവയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. 

കാറ്റ്ലിയ ഓര്‍ക്ക്ടിന്റെ കൂടുതല്‍ പരിചരണങ്ങള്‍ വീഡിയോ ആയി കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Ldl1VSVlJDU9s1xXPyud6Z

No comments