Latest Updates

അഗ്ലോനിമ ചെടിയുടെ ഇലകളില്‍ നിന്നും തൈകള്‍ ഉണ്ടാക്കുന്നത് പഠിക്കാം.

നമ്മുടെ വിപണിയില്‍ അത്യാവശ്യം നല്ല വിലയുള്ള ചെടിയാണ് അഗ്ലോനിമ. കാണാന്‍ നല്ല ഭംഗിയുള്ളത് കൊണ്ടും നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളര്‍ത്താന്‍ പറ്റുന്നതുകൊണ്ടും ഈ ചെടിക്ക് ആവശ്യക്കാര്‍ ഏറെയാണ്‌.

അഗ്ലോനിമ ചെടിയുടെ ഒരു ഇലയില്‍ നിന്നും നമ്മുക്ക് തൈകള്‍ ഉണ്ടാക്കിയെടുക്കാം. 

ഇതിനായി നല്ല ആരോഗ്യമുള്ള ഒരു ഇല നല്ല വൃത്തിയുള്ള കത്തി കൊണ്ട് മുറിച്ചെടുക്കുക. ഒരു കറ്റാര്‍വാഴയുടെ പോളയെടുത്തു അതിനു ഉള്ളിലെ ജെല്ലി പോലുള്ള ഭാഗം കുറച്ചു എടുക്കണം.

അതോടൊപ്പം ഒരു നുള്ള് റൂട്ടിംഗ് ഹോര്‍മ്മോണ്‍ കൂടി ആവശ്യമാണ്‌. എളുപ്പത്തില്‍ വേരുകള്‍ പൊട്ടുവാന്‍ വേണ്ടിയാണ് ഇവ രണ്ടും ഉപയോഗിക്കുന്നത്.

ഒരു ചെറിയ പാത്രത്തില്‍ കുറച്ചു വെള്ളമെടുത്തു ഇവ രണ്ടും നല്ലപോലെ കൂട്ടി ഇളക്കുക. ശേഷം അഗ്ലോനിമ ചെടിയുടെ ഇല ഈ ലായനിയില്‍ കുറച്ചു നേരം മുക്കിയിടുക.

ഒരു ചെടിച്ചട്ടിയില്‍ ചകിരി ചോര്‍ എടുത്തു അതിനുള്ളില്‍ ഈ ഇലയുടെ ഞെട്ട് അടിയില്‍ വരുന്ന പോലെ താഴ്ത്തി വെക്കുക. നല്ലത് പോലെ നനച്ച ശേഷം തണല്‍ ഉള്ള ഭാഗത്ത്‌ വെക്കുക.

ഏകദേശം പതിനഞ്ചു ദിവസങ്ങള്‍ കൊണ്ട് വേരുകള്‍ പൊട്ടി മുകുളങ്ങള്‍ ഉണ്ടായി വരുന്നത് കാണാം.

നല്ലത് പോലെ വളര്‍ന്നു തുടങ്ങുമ്പോള്‍ വലിയ ചെടിച്ചട്ടിയിലെയ്ക്ക് ഈ തൈകളെ മാറ്റി നടാം.

റൂട്ടിംഗ് ഹോര്‍മോണ്‍ വാങ്ങിക്കുവാന്‍ ക്ലിക്ക് ചെയുക.


വിശദമായി വീഡിയോ കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Ldl1VSVlJDU9s1xXPyud6Z

No comments