Latest Updates

മനോഹരമായ ടൈ ചെടി വളര്‍ത്തുന്നത് നോക്കാം.

പൂന്തോട്ടത്തിലും വീട്ടിലേയ്ക്കുള്ള വഴിയുടെ വശങ്ങളിലും വളര്‍ത്താന്‍ പറ്റുന്ന ചെടിയാണ് ടൈ. കോടിലൈന്‍ എന്നും പേരുള്ള ഇത് വളര്‍ത്താന്‍ ഇടത്തരം വെയില്‍ കിട്ടുന്ന സ്ഥലമാണ് അനുയോജ്യം.

വ്യത്യസ്ത നിറങ്ങള്‍ ഉള്ള ഇലകള്‍ ഉണ്ടാവുന്ന വിവിധ തരം ടൈ ചെടികള്‍ ഉണ്ട്. പല നിറങ്ങള്‍ കൃത്യമായ അകലത്തില്‍ നട്ട് പിടിപ്പിച്ചാല്‍ ദൂര കാഴ്ചയ്ക്ക് അതിമനോഹരമാണ്.

ഇലകള്‍ നല്ല നീളത്തില്‍ കൂര്‍ത്ത് വളരുന്നവയാണ്. ഇലയുടെ നിറങ്ങള്‍ തന്നെയാണ് ഈ ചെടിയുടെ ആകര്‍ഷണം.

ഇലചെടി ആണെങ്കിലും ചെറിയ പൂക്കളും ഉണ്ടാവാറുണ്ട്. ഈ ചെടിയുടെ വിശദമായ പരിചരണങ്ങള്‍ വീഡിയോ ആയി കാണാം.


കൂടുതല്‍ ചെടികളുടെ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക .https://chat.whatsapp.com/Ldl1VSVlJDU9s1xXPyud6Z

No comments