Latest Updates

തേനിനെക്കാള്‍ മധുരമുള്ള ഈ പഴം വീട്ടില്‍ വളര്‍ത്തിയെടുക്കാന്‍ ഇത് ശ്രദ്ധിക്കുക.

വിദേശത്തുനിന്ന് വിരുന്നെത്തി മലയാളത്തിന്റെ സ്വന്തമായി മാറിയ പുലാസാന് കാഴ്ചയിൽ റംബുട്ടാനോട് ഏറെ സാമ്യമുണ്ട്. തേനിനേക്കാൾ മധുരം ഉണ്ടെന്നതാണ് ഈ പഴത്തിന്റെ ഏറ്റവും വലിയ സവിശേഷത.

ഉൾകാമ്പ് അനായാസം വിത്തിൽ നിന്ന് വേർപെടുത്താം. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കും എന്നതിനാൽ ഇത് കഴിക്കുന്നത് നല്ലതാണ്.

നല്ല വളക്കൂറും നീർവാർച്ചയും ഉള്ള ഏതുതരം മണ്ണിലും പുലാസാൻ നന്നായി വളരും. ഉയർന്ന അന്തരീക്ഷ ആർദ്രതയും ഊഷ്മളതയും ഇത് ഇഷ്ടപ്പെടുന്നു. 2500 മില്ലിമീറ്റർ മഴയെങ്കിലും ലഭിക്കുന്ന പ്രദേശങ്ങളിൽ ആയിരിക്കണം പുലാസാൻ നടേണ്ടത്.

ഗുണമേന്മയുള്ള മുകുളനം വഴി ഉല്പാദിപ്പിച്ച തൈകൾ നടാനായി തിരഞ്ഞെടുക്കാം. ചെടികൾക്ക് വളർന്നു വികസിക്കുവാൻ റമ്പൂട്ടാനേക്കാള്‍ കുറച്ച് സ്ഥലം മതി.

കാഴ്ചയ്ക്ക് മനോഹരമായ പുലാസാൻ അലങ്കാര വൃക്ഷമായി തൊടിയിലും വീട്ടുവളപ്പിലും വളർത്താവുന്നതാണ്. പകൽ ചൂടും രാത്രി മഞ്ഞുമുള്ള ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് ഇവയില്‍ കുലകളായി പൂക്കൾ വിടരുന്നത്.

പുലാസാൻ മരങ്ങൾ ആൺ പൂക്കൾ മാത്രം ഉൽപാദിപ്പിക്കുന്നതും,ദ്വിലിങ്ക പുഷ്പങ്ങൾ മാത്രം ഉൽപ്പാദിപ്പിക്കുന്നയുമായി രണ്ടുതരമുണ്ട്.

പരാഗണം നടക്കാതെ തന്നെ കായ്കൾ ഉണ്ടാകുവാൻ ഉള്ള സ്വാഭാവിക കഴിവ്  പുലാസാന് ഉള്ളതിനാൽ ഇത്തരം കായ്കളെ ഫ്ലാറ്റ് കായ്കൾ എന്നാണ് കർഷകർ പൊതുവേ വിളിക്കുന്നത്.

ശരിയായ രീതിയിലുള്ള പരാഗണം നടക്കുന്നതിന് പരാഗരേണുകളുടെ സാന്നിധ്യം ആവശ്യമാണ്. പരാഗണം നടന്നിട്ടും ഫ്ലാറ്റ് കായ്കൾ ഉണ്ടാകുകയാണെങ്കിൽ മൂന്നു ഗ്രാം പൊട്ടാസ്യം സൾഫേറ്റ് കായ് തിരിയുന്ന അവസരത്തിലും ഒരു മാസത്തെ ഇടവേളകളിലും കളിക്കുന്നത് നല്ലതാണ്

ഇതുപോലെയുള്ള കൂടുതൽ പോസ്റ്റുകൾ ലഭിക്കുവാന്‍ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കുക.https://chat.whatsapp.com/FKxVjEqB6K88NAvz1Le6c3

No comments