Latest Updates

ഓര്‍മ്മശക്തിക്കും കാഴ്ച ശക്തിക്കും ഉത്തമം എന്ന് പറയപ്പെടുന്ന പഴവര്‍ഗ്ഗം.

ഇന്തോനേഷ്യൻ മഴക്കാടുകളിൽ ജന്മംകൊണ്ട സലാക്ക് അഥവാ സ്നേക്ക് ഫ്രൂട്ട്, കേരളത്തിൻറെ കാലാവസ്ഥയ്ക്ക് ഇണങ്ങിയതാണ്.

ട്രോപ്പിക്കൽ കാലാവസ്ഥ നിലനിൽക്കുന്ന മിക്ക രാജ്യങ്ങളിലും സലാക്ക് വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. പഴത്തിന്റെ പുറം തൊലി പാമ്പിന്റെ തൊക്ക് പോലെ കാണപ്പെടുന്നതിനാലാണ്  സ്നേക്ക് ഫ്രൂട്ട് എന്ന പേര് ലഭിച്ചത്.

പഴത്തിന്റെ കൂർത്ത അഗ്രം വിരലുകൾ കൊണ്ട് അമർത്തി സാവധാനം തൊലി ഉരിഞ്ഞ് മാംസളമായ ഭാഗം വേർപെടുത്താം. ബാലി ഇനങ്ങൾക്ക് വളരെ ഹൃദ്യമായ സ്വാദും നല്ല മധുരവും ഉള്ളതുകൊണ്ട് വീണ്ടും വീണ്ടും കഴിക്കുവാൻ തോന്നും.

പൈനാപ്പിളിന്റെയും പപ്പായയുടെയും വരിക്കച്ചക്കപഴത്തിന്റെയും ഓറഞ്ചിന്റെയും ഒക്കെ സമ്മിശ്ര സ്വാദ്വാണ് സലാക്കിന്. പഴങ്ങൾ ഒരാഴ്ചയോളം സാധാരണ ഊഷ്മാവിൽ കേടുകൂടാതെ സൂക്ഷിക്കാം എന്നതാണ് ഇതിൻറെ മറ്റൊരു സവിശേഷത .

പുറംതൊലി നീക്കി പോളിത്തീൻ ബാഗുകളിൽ ഇട്ട് ഫ്രീസറിൽ വച്ചാൽ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം. പ്രോട്ടീൻ, ബീറ്റാ കരോട്ടിൽ, വിറ്റാമിൻ എ ,ബി, സി, നാരുകൾ, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ് എന്നിവ മറ്റു പഴങ്ങളിലേക്കാള്‍ ഉയർന്നു തോതിൽ ഉണ്ട് .

മറ്റ് പഴങ്ങളിൽ ഉള്ളതിന്റെ 5 മടങ്ങ് ബീറ്റാ കരോട്ടിന്‍ ഇതിലുള്ളതിനാൽ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.  ഏതാനും പഴങ്ങൾ കഴിച്ചാൽ വയറിളക്കത്തിന് ആശ്വാസം ലഭിക്കും.

 പൊട്ടാസ്യത്തിന്‍റെ അളവ് കൂടുതലായാതിനാല്‍ മസ്തിഷ്കത്തിന്റെ ആരോഗ്യത്തിനും ശരിയായ പ്രവർത്തനത്തിനും നല്ലതാണ്. അതുകൊണ്ടുതന്നെ ഇവയെ ഓര്‍മ്മ പഴം എന്നും വിളിക്കാറുണ്ട് .

അനായാസം ഇത് കൃഷി ചെയ്യാം. മൂന്നു നാല് വർഷത്തിനുള്ളിൽ ചെടികൾ പുഷ്പിച്ചു തുടങ്ങും. ഉയർന്നു തോതിലുള്ള അന്തരീക്ഷ ആർദ്രതയും മഴയും ഇഷ്ടപ്പെടുന്ന ഇനമാണ് സലാക്ക്.

കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/FKxVjEqB6K88NAvz1Le6c3

No comments