Latest Updates

സലാഡ് കുക്കുംബര്‍ ഇതുപോലെ വളര്‍ത്തിയാലോ ...

ഒരുപാട് പേര്‍ ഇഷ്ട്ടപ്പെടുന്ന ഒരു വിഭവമാണ് സലാഡ് കുക്കുംബര്‍. പ്രത്യേകിച്ച് വേനല്‍ കാലത്ത് ഏറ്റവും ഡിമാന്റ് ഉള്ള ഒന്നാണിത്.

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തി ഉന്മേഷം പകരുവാന്‍ ഇവയ്ക്കു കഴിയും. മറ്റുള്ള ഹെവി ഭക്ഷണങ്ങളുടെ കൂടെ കഴിക്കാതെ ഇടവേളകളില്‍ കുക്കുംബര്‍ തനിയെ കഴിക്കുന്നതാണ് ഉത്തമം.

നമ്മുക്ക് വീട്ടില്‍ എളുപ്പത്തില്‍ സലാഡ് കുക്കുംബര്‍ വളര്‍ത്തിയെടുക്കാം. നമ്മുടെ കാലാവസ്ഥ ഇവയ്ക്കു അനുയോജ്യമാണ്.

തൈകള്‍ വാങ്ങി നട്ടാല്‍ 20 ദിവസങ്ങള്‍ കൊണ്ട് തന്നെ കായ്കള്‍ ഉണ്ടാകുവാന്‍ തുടങ്ങും. ഓരോ ഇലയുടെയും കൂടെ ഓരോ കായ്കള്‍ എന്നതാണ് ഇവയുടെ പ്രത്യേകത.

നല്ലത് പോലെ വെള്ളം ഇവയ്ക്കു കൊടുക്കുക എന്നതാണ് പരിചരണത്തില്‍ പ്രധാനം. ചാണകപൊടി പോലെയുള്ള ജൈവവളങ്ങള്‍ ഇവയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്.

നല്ലതുപോലെ സൂര്യപ്രകാശം ഇവയ്ക്ക് ആവശ്യമാണ്. വെള്ളം ചുവട്ടില്‍ കെട്ടി കിടക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം.

വേപ്പിന്‍ പിണ്ണാക്ക് പോലെയുള്ളവ ഇതിനു കൊടുക്കാതിരിക്കുക. കാരണം അളവ് കൂടിയാല്‍ കായ്കള്‍ക്ക് ഭയങ്കര കയ്പ് ഉണ്ടാവും.

പെയിന്റ് ബക്കറ്റില്‍ ഇവര്‍ കുക്കുംബര്‍ കൃഷി ചെയ്യുനത് കാണാം.


കൂടുതല്‍ പോസ്റ്റുകള്‍ക്ക്‌ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക. https://chat.whatsapp.com/Bm1aJAtwAjpE5Gift1bIhT

No comments