Latest Updates

ചെടികളില്‍ വേര് പിടിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കാണാം

ചില ചെടികളുടെ തൈകള്‍ ഉണ്ടാക്കുവാന്‍ വളരെ പാടാണ്. കട്ടി കൂടിയ കമ്പുകള്‍ ഉള്ള ചെടികളിലാണ് വേരുകള്‍ പൊട്ടി പുതിയ തൈകള്‍ ഉണ്ടാകുവാന്‍ പാടുള്ളത്.

കമ്പ് മുറിച്ചു മാറ്റാതെ തന്നെ വേര് പിടിപ്പിചെടുക്കുക എന്നതാണ് ഇങ്ങിനുള്ള ചെടികളില്‍ അവലംബിക്കുന്ന രീതി.

ആരോഗ്യമുള്ള കമ്പുകള്‍ തിരഞ്ഞെടുത്തു തൊലി ചെത്തി മാറ്റിയതിനു ശേഷം ലെയറിംഗ് മീഡിയത്തില്‍ നടീല്‍ മിശ്രിതം നിറച്ച് ഉറപ്പിക്കുകയാണ് ചെയ്യേണ്ടത്.

വേരുകള്‍ വേഗം പിടിക്കാനുള്ള ഹോര്‍മോണുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. അത് പുരട്ടികൊടുക്കുന്നത് നല്ലതാണ്.

ഒന്നുമുതല്‍ മൂന്ന് മാസം കൊണ്ട് വേരുകള്‍ പൊട്ടി തുടങ്ങും. ഇങ്ങിനുള്ള കമ്പുകളെ മുറിച്ചു മാറ്റി നടാം.

നമ്മള്‍ വെറുതെ കളയുന്ന ഓറഞ്ച് തൊലി പോലും ലെയറിംഗ് മീഡിയം ആയി ഉപയോഗിച്ചിരിക്കുകയാണിവിടെ. 

അത് എങ്ങിനെയെന്നു കാണാം.

No comments