Latest Updates

ആന്തൂറിയം ചെടികളിലെ രോഗങ്ങളും പരിഹാരങ്ങളും.

അലങ്കാര ചെടികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആന്തൂറിയം. ആകര്‍ഷകമായ പൂക്കള്‍ തന്നെയാണ് ഇവയുടെ പ്രത്യേകത. സമ്മാനമായി കൊടുക്കുവാനും പൂചെണ്ടുകളില്‍ അലങ്കരിക്കുവാനും ഇവയുടെ പൂക്കള്‍ ഉപയോഗിച്ച് വരുന്നു.

കൂടുതല്‍ സമയം വാടാതെ നില്‍ക്കും എന്നതുകൊണ്ട്‌ തന്നെ ഇവയുടെ വാണിജ്യ സാധ്യതയും കൂടുതലാണ്.

താരതമേന്യ വളര്‍ത്തുവാനും പരിചരി ക്കുവാനും എളുപ്പമാണെങ്കിലും ആന്തൂറിയം ചെടികളിലും പലവിധ രോഗങ്ങള്‍ ഉണ്ടാവാറുണ്ട്.

അതില്‍ പ്രധാനം  ഇലകള്‍ക്കും പൂവുകള്‍ക്കും ഉണ്ടാവുന്ന കരിച്ചില്‍ രോഗമാണ്.ഇലകളുടെ അഗ്രഭാഗത്ത്‌ പാടുകള്‍ ഉണ്ടാവുകയും ഇത് പിന്നീട് മഞ്ഞളിച്ച് ഇലയുടെ അഗ്രം കരിഞ്ഞു പോവുന്നതായും കാണാം.

ബാക്ടീരിയ മൂലമാണ് ഈ രോഗം ആന്തൂറിയം ചെടികളില്‍ ഉണ്ടാവുന്നത്. ഇത് പൂക്കളെ ബാധിക്കുമ്പോള്‍ അഴുകി പോവാറുണ്ട്. ഈ രോഗം കാണപ്പെടുന്ന അവസ്ഥയില്‍ രാസവളങ്ങള്‍ കൊടുക്കാതിരിക്കുക.

സ്യൂടോമോനാസ് കലക്കി ഇലകളിലും പൂക്കളിലും തളിക്കുന്നത് ഈ രോഗത്തെ പ്രധിരോധിക്കും.

ആന്തൂറിയം ചെടികളില്‍ ഉണ്ടാവുന്ന മറ്റൊരു രോഗമാണ് ആന്ത്രനോക്സ്. ഇതൊരു കുമിള്‍ രോഗമാണ്. ഇതുണ്ടാവുന്ന ചെടികളില്‍ ഇലകളും പൂക്കളും മുറിഞ്ഞു വീഴുന്നത് പോലെ കാണാം.

ഇതിനെ പ്രധിരോധിക്കുവാന്‍ ഏതെങ്കിലും കുമിള്‍ നാശിനി കൃത്യമായ ഇടവേളകളില്‍ ഇലകളില്‍ തളിച്ച് കൊടുക്കണം.

മഴക്കാലങ്ങളില്‍ രോഗങ്ങള്‍ പടരുന്നത് തടയാന്‍ ചുവട്ടില്‍ ഉള്ള കൂടുതല്‍ ഇലകള്‍ മുറിച്ചു വിടാവുന്നതാണ്. അതുപോലെ തന്നെ ചെടികള്‍ വയ്ക്കുന്ന ഇടങ്ങളില്‍ ശുചിത്വം പാലിക്കുന്നതും ആന്തൂറിയം ചെടികളില്‍ രോഗങ്ങള്‍ വരുന്നത് തടയും.

No comments