മിക്കവീടുകളിലും ഉള്ള ചെടിയാ ..ഇതുപോലൊന്ന് വളര്‍ത്തിക്കേ ..അടിപൊളിയല്ലേ കാണാന്‍
ഈ ഫോട്ടോയിൽ കാണുന്ന ചെടി പരിചയമുള്ളവര്‍ ധാരാളം ഉണ്ടാവും. പക്ഷെ പല വീടുകളിലും ഈയൊരു ചെടി വളര്‍ത്തിയി രിക്കുന്നത് കാണാൻ വലിയ ഭംഗി ഒന്നുമില്ല. ഏതെങ്കിലും ഒരു ചെടിച്ചട്ടിയിൽ അല്ലെങ്കിൽ ഒരു പൂന്തോട്ടത്തിൽ വളരെ നീളത്തിൽ പെട്ടെന്ന് വളർന്നു പോകുന്ന കുറച്ച് ഇലകളും ആയിട്ട് വളരുന്ന ചെടി
ഈ ഫോട്ടോയിൽ ഉള്ളതും ഇതേ ചെടി തന്നെയാണ്. ബ്ലഡ് ലീവ്സ് എന്നാണ് പേര്. പക്ഷേ ഇങ്ങനെ കാണുമ്പോൾ നല്ല ഭംഗിയില്ലേ..? നമ്മളെപ്പോഴും പറയുന്ന കാര്യമാണ് ചെടി നടുന്നതിൽ മാത്രമല്ല, അതിൻറെ പൂന്തോട്ട മാതൃക ഒരുക്കുന്നതിലും ഒരുപാട് കാര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് എന്നുള്ളത്.
പരമ്പരാഗത രീതിയിൽ ചെടി വളർത്തുന്നതില്‍ നിന്നും ഒരുപാട് വ്യത്യാസമായി ഇപ്പോൾ മലയാളികളും ചെടികൾ വളർത്തി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ചെടികൾക്ക് പലതും ഇപ്പോള്‍ ഭംഗി കൂടിയോ എന്ന് തോന്നാറുണ്ട്. അതിന്റെ കാരണം അതിൻറെ ചിട്ട ആയിട്ടുള്ള ക്രമീകരണം തന്നെയാണ്.
ഇതിനെ ചീര ചെടി എന്നൊക്കെ പല സ്ഥലങ്ങളിലും പ്രാദേശിക പേരുകളിൽ അറിയപ്പെടാറുണ്ട്. കോളിയസ് ചെടികൾ അഥവാ കണ്ണാടി ചെടികളോട് സാമ്യമുള്ള ഇവ നമ്മുടെ നാട്ടിൽ വളർത്തുവാൻ വളരെ എളുപ്പമാണ്.
നൈട്രജൻ അടങ്ങിയിട്ടുള്ള വളങ്ങളാണ് ഈ ചെടി കൊടുക്കേണ്ടത് അതുപോലെതന്നെ നല്ല സൂര്യപ്രകാശം ഉള്ള സ്ഥലത്ത് വളർത്തയാല്‍ മാത്രമേ ഇലകൾക്ക് നല്ല ഭംഗി വരുകയുള്ളൂ. ഐയിറിസിന്‍ എന്ന പേരിലാണ് ഈ ചെടി കോമൺ ആയിട്ട് അറിയപ്പെടുന്നത്.
ഇവിടെ കാണിച്ചിരിക്കുന്നത് ഈ ചെടിയെ വ്യത്യസ്തമായിട്ട് ബാൽക്കണിയിൽ വളർത്തുന്നതാണ്. ഇത് കാണാൻ തന്നെ പ്രത്യേക ഒരു ഭംഗി അല്ലേ. ഇതിനായി ഒരു പ്ലാസ്റ്റിക് കുപ്പിയും ബലമുള്ള കമ്പിയും കയർ അല്ലെങ്കിൽ വിവിധ വർണങ്ങളുള്ള മറ്റേതെങ്കിലും വള്ളികളോ ആണ് ആവശ്യം.
ഒന്നുകിൽ ഒരു കുപ്പിക്കുള്ളിൽ കൂടിയോ അല്ലെങ്കിൽ രണ്ടു കുപ്പിയുടെ ചുവടുഭാഗം പകുതി ആയിട്ട് മുറിച്ച് അതിനുള്ളിൽ കൂടിയോ ഈ കമ്പി തൂക്കിയിടാനുള്ള പാകത്തിൽ ഉറപ്പിക്കുക. ചെടികൾ നടുവാനുള്ള ദ്വാരങ്ങള്‍ ഈ കുപ്പിയിൽ ഇട്ടു കൊടുക്കണം.
വെള്ളവും വളവും കൊടുക്കുവാൻ ആയിട്ട് മുകളിൽ കുറച്ച് ഭാഗം മുറിച്ചു മാറ്റണം. ഈ കമ്പിയുടെ പുറമേ കാണുന്ന ഭാഗം ഭാഗങ്ങളിലെല്ലാം കയർ കൊണ്ട് നല്ലതുപോലെ ചുറ്റി വരിഞ്ഞ് ഉറപ്പിക്കുക. അതിനുശേഷം നടീൽ മിശ്രിതം നിറച്ച് ചെടികൾ നടാനുള്ള ഹോളിലൂടെ ചെടിയുടെ കമ്പുകൾ ഉറപ്പിക്കുക.
കുറച്ചു ദിവസങ്ങൾ അധികം വെയിൽ കൊള്ളാത്ത സ്ഥലത്ത് ഇതിനെ വയ്ക്കുക. വളർന്നു തുടങ്ങുമ്പോൾ ബാൽക്കണിയിലോ കാർപോർച്ചിലൊ തൂക്കിയിടാവുന്നതാണ്. ഇത് വളർന്നു തുടങ്ങുമ്പോൾ പ്രൂണ്‍ ചെയ്തു കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. എങ്കിൽ മാത്രമേ ഇതിൽ ബുഷിയായിട്ട് ഇലകൾ തിങ്ങിനിറഞ്ഞു വളരുകയുള്ളൂ.
ഇത് ഉണ്ടാക്കിയെടുക്കുന്ന വിധം വിശദമായിട്ട് വീഡിയോ ആയിട്ട് കാണാം. ഇതുപോലുള്ള ചെടികളെ കുറിച്ചുള്ള കൂടുതൽ അറിവുകൾ ലഭിക്കുവാൻ ആയിട്ട് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.https://chat.whatsapp.com/LobXj5o1hCt4aAga0zWCGu
No comments