കാഴ്ച്ചയുടെ വസന്തം ഒരുക്കി സുനിലിന്റെ ചെണ്ടുമല്ലി തോട്ടം.
സഞ്ചാരികളുടെ മനം കവരുകയാണ് ചേര്‍ത്തല കഞ്ഞിക്കുഴിയിലുള്ള സുനില്‍ എന്ന കര്‍ഷകന്‍ ഒരുക്കിയിരിക്കുന്ന ചെണ്ടുമല്ലി തോട്ടം.
കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് ആസൂത്രണം ചെയ്തിട്ടുളള സൗന്ദര്യവത്കരണ പദ്ധതിയായ "കമനീയം കഞ്ഞിക്കുഴി" പരിപാടിയുടെ ഭാഗമായി കര്‍ഷകനായ വി.പി.സുനില്‍ ഒരുക്കിയിട്ടുളള നാടന്‍ പുഷ്പ, പച്ചക്കറി വിപണന പ്രദര്‍ശന മേളക്ക് കൃഷി മന്ത്രി ഉദ്ഘാടനം നിർവഹിച്ചു.
ഓണം സുനിലിനൊപ്പം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ വീഡിയോ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.ഇരുപതിനായിരത്തോളം ചുവട് ചെണ്ടുമല്ലിയും അതോടൊപ്പം വാടാമല്ലിയും ചേർന്ന
അതിമനോഹരമായ പൂന്തോട്ടമാണ് മാസങ്ങളുടെ അധ്വാനത്താല്‍ ഇദേഹം ഉണ്ടാക്കിയിരിക്കുന്നത്.
ചേർത്തല ദേശീയപാതയിൽ പതിനൊന്നാം മൈൽ ജംഗ്ഷന് സമീപം.
കഞ്ഞിക്കുഴി ഒന്നാം വാർഡിലാണ് പൂന്തോട്ടം. ഫോട്ടോ എടുക്കുന്നതിനായി സെൽഫി പോയിൻറ്, പൂന്തോട്ടത്തിന്റെ നടുവിലൂടെ വള്ളത്തിൽ ഇരുന്നുകൊണ്ട് ഫോട്ടോഷൂട്ടിനുള്ള സംവിധാനം, മാവേലിയും തെയ്യവും, ആനയും കഥകളിയും ഊഞ്ഞാലുമെല്ലാം നിറഞ്ഞ വർണ്ണ വിസ്മയ കാഴ്ചകൾ സഞ്ചാരികള്‍ക്കായി ഒരുക്കിത്തീർത്തിരിക്കുയാണിവിടെ.
കൃഷികളെയും ചെടികളേയും കുറിച്ചുള്ള കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/LobXj5o1hCt4aAga0zWCGu
ചേർത്തല സുനിലിൻ്റെ കോൺടാക്ട് നമ്പർ കിട്ടുമോ
ReplyDelete