Latest Updates

മണിപ്ലാന്റ് ഇഷ്ട്ടപെടുന്നവര്‍ ഇതൊന്നു കണ്ടു നോക്കു

മണി പ്ലാന്റിനെ ഇഷ്ടപ്പെടുന്നവർ ധാരാളം ഉണ്ടാവും.  മുൻപ് കാലങ്ങളിൽ ഒരു കുപ്പിയിൽ വെള്ളം നിറച്ച്  മണി പ്ലാന്റ് വളര്‍ത്തുന്ന രീതിയാണ് വീടുകളിൽ കണ്ടുവന്നിരുന്നത്.

എന്നാൽ ഇപ്പോൾ കാലം മാറിയപ്പോൾ മണി പ്ലാൻറ് വളർത്തുന്നതിലും  പുതിയ ട്രെൻഡുകൾ വരാൻ തുടങ്ങി. ഇത് വളർത്തുന്നതിന്റെ നിരവധി ഗാർഡൻ മാതൃകകൾ നമ്മൾ മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതിൽ നിന്നൊക്കെയും വ്യത്യസ്തമായി നല്ല ഭംഗിയുള്ള മറ്റൊരു ഗാർഡൻ മാതൃകയാണ് ഇവിടെ പങ്കുവെക്കുന്നത്. ഇതിനായിട്ട് ആവശ്യമുള്ളത് പഴയ ഒരു ടയർ ആണ്. മോട്ടോർസൈക്കിളിന്റെ ടയറാണ് ഈ ഒരു ഗാർഡൻ നിര്‍മ്മിക്കുവാന്‍ അനുയോജ്യമായിട്ടുള്ളത്.

നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ടയർ തൂക്കിയിടുവാനുള്ള കയര്‍ കെട്ടുവാന്‍ ദ്വാരങ്ങൾ ഉണ്ടാക്കണം. അതിനുശേഷം കറുത്ത പെയിൻറ് അടിച്ചു ഈ ടയറിനെ മനോഹരമാക്കാം.

മണിപ്ലാന്റ് നടുവാനായിട്ട് ആവശ്യമുള്ള നടീൽ മിശ്രിതം ചകിരിച്ചോറും ഏതെങ്കിലും കമ്പോസ്റ്റുകളോ അല്ലെങ്കിൽ ചാണകപ്പൊടിയോ കുറച്ചു മണ്ണും കൂടി കൂട്ടി കലർത്തിയതാവണം. മറ്റൊരു കാര്യം ഒരു വലിയ ദ്വാരം വെള്ളമൊഴിച്ചു കൊടുക്കാൻ വേണ്ടി ടയറിന്റെ മുകൾവശത്ത് ഇട്ടുകൊടുക്കേണ്ടതാണ്.

ഈ ടയറിന് ഉള്ളിലേക്ക് നടീൽ മിശ്രിതം നിറച്ചതിനുശേഷം മണി പ്ലാന്റിനെ അതിലേക്ക് ഉറപ്പിച്ചു നിർത്തുക. ഇങ്ങനെ നട്ട മണി പ്ലാന്റുകൾ ഇളകി പോരാതിരിക്കാൻ വേണ്ടി ഏതെങ്കിലും തരത്തിലുള്ള സ്പോഞ്ചുകൾ തിരുകി വെക്കുക.

ഇതുപോലെ ടയർ പൂർണ്ണമായിട്ടും നടീൽ മിശ്രിതം കൊണ്ട് നിറച്ച് ചെടികൾ നട്ട് സ്പോഞ്ച് കൊണ്ട് ഉറപ്പിച്ചതിനുശേഷം ദ്വാരങ്ങളിൽ കൂടെ കടത്തിയിട്ടുള്ള കയറുകൾ കൊണ്ട് ഇതിനെ തൂക്കിയിടുക.

വെള്ളമൊഴിക്കാൻ നിർമ്മിച്ചിട്ടുള്ള ദ്വാരത്തിൽ കൂടി വെള്ളം ഒഴിച്ചു കൊടുക്കാവുന്നതാണ്. മണി പ്ലാന്റിന്റെ നീളമുള്ള തണ്ടുകൾ എല്ലാം ടയറിന്റെ ഉൾവശത്തുകൂടി താഴേക്ക് തൂങ്ങിക്കിടക്കുന്ന വിധത്തിൽ ആവണം ക്രമീകരിക്കേണ്ടത്.

വളരെ കുറച്ചു ദിവസം കൊണ്ട് തിങ്ങിനിറഞ്ഞ മണി പ്ലാന്റുകൾ താഴേക്ക് തൂങ്ങി വരും. ഈയൊരു ഗാർഡൻ മാതൃക ദൂരെ നിന്നും പോലും കാണുവാൻ വളരെ മനോഹരമാണ്.

ഇതുണ്ടാക്കുന്ന വിധം വീഡിയോ ആയിട്ട് കാണാം. ഇതുപോലെ ചെടികളെയും കൃഷികളെയും കുറിച്ചുള്ള കൂടുതൽ അറിവുകൾ നിങ്ങൾക്ക് ലഭിക്കുവാൻ  വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.https://chat.whatsapp.com/BLShhawkCrpF15Nvry9qgP

No comments