Latest Updates

പത്തുമണി ചെടിയുണ്ടോ ? ഇതുപോലെ വളര്‍ത്തിയാലോ ..അടിപൊളിയല്ലേ..

മിക്ക ആൾക്കാരുടെയും വീട്ടിലുള്ള ഒരു ചെടിയാണ് പത്തുമണി. നമ്മുടെ കാലാവസ്ഥയില്‍  വളര്‍ത്താന്‍ വലിയ പാടുന്നുമില്ല എങ്കിലും കുറച്ചു പരിചരണം കൂടി നന്നായിട്ട് കൊടുത്താൽ ഇല കാണാത്തതുപോലെതന്നെ തിങ്ങി നിറഞ്ഞു പൂക്കൾ ഉണ്ടാകും.

നൂറുകണക്കിന് വ്യത്യസ്തമായ കളറുകളിൽ പത്തുമണി ചെടികൾ ലഭ്യമാണ്. ചെറിയ ഇലകൾ ഉള്ള ഈ ചെടിയിൽ ഉണ്ടാവുന്ന വലിയ പൂക്കൾ തന്നെയാണ് ഏറ്റവും വലിയ ആകർഷണം.

മിക്ക ആൾക്കാരും പത്തുമണികൾ നടുന്നത് നിലത്ത് അല്ലങ്കില്‍ ചെടിച്ചട്ടികളിൽ ആയിരിക്കാം. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായിട്ട് മറ്റൊരു രീതിയിൽ പത്തുമണി ചെടികൾ നടുകയാണ് ഇവിടെ.

ഇതിനു നമുക്ക് ആവശ്യമുള്ളത് ഗ്രീൻ നെറ്റിന്റെ ഒരു കഷണമാണ്. അതുപോലെ തന്നെ ഇത് തൂക്കിയിടുവാനുള്ള ഒരു കയറും ആവശ്യമാണ്. നല്ലതുപോലെ ചാണകപ്പൊടിയോ മണ്ണിര കമ്പോസ്റ്റോ മിക്സ് ചെയ്ത നടീൽ മിശ്രിതം ചെറുതായി നനച്ച് കുഴച്ചെടുത്തതിനു ശേഷം ഈ ഗ്രീൻ നെറ്റിനുള്ളിലേക്ക് വെച്ച്  ഒരു ബോൾ പോലെ പൊതിഞ്ഞെടുക്കുക.

നന്നായി മുറുക്കി കെട്ടിയതിനുശേഷം കാർപോർച്ചിലൊ, സിറ്റൗട്ടിലോ, വരാന്തകളിലും ഒക്കെ ഇത് തൂക്കിയിടാം. ഇതിലേക്ക് വ്യത്യസ്ത കളറുകളിൽ ഉള്ള പത്തുമണി ചെടിയുടെ തണ്ടുകൾ കുത്തി ഉറപ്പിക്കുക. ശേഷം വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക. ഏതാനും ദിവസങ്ങൾ കൊണ്ട് തന്നെ ഈ ഫോട്ടോയിൽ കണ്ടതുപോലെ ചെടികൾ വളർന്നു നിറയെ പൂക്കൾ ഇട്ടു തുടങ്ങുകയും ചെയ്യും.

തിങ്ങി നിറഞ്ഞു വളരുവാൻ ആയിട്ട് ഇതിനെ പ്രൂൺ ചെയ്തുകൊടുക്കുന്നത് വളരെ നല്ലതാണ്. ഇത് ഉണ്ടാക്കുന്ന വിധം വീഡിയോ ആയിട്ട് കൂടി കാണാം ഇതുപോലുള്ള ചെടികളെയും കൃഷികളെ കുറിച്ചുള്ള കൂടുതൽ അറിവുകള്‍  ലഭിക്കുവാൻ ആയിട്ട് നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക.https://chat.whatsapp.com/CuAHHoqbvgOKqzMyWltUiK

No comments