Latest Updates

കുരുമുളക് കൃഷിയിലെ പുതിയ രീതികള്‍ അറിയാം ... മികച്ച വിളവ് നേടാം

കുരുമുളക് കൃഷിയിലും പുതുവഴികള്‍ തേടുകയാണ് കര്‍ഷകരില്‍ പലരും. കഴിഞ്ഞ കാലങ്ങളില്‍ രോഗങ്ങള്‍ വന്നും കാലാവസ്ഥ വ്യതിയാനങ്ങള്‍ കാരണവും കുരുമുളക് കൃഷിയില്‍ കുറവുണ്ടായെങ്കിലും അവയെല്ലാം അതിജീവിച്ചു വീണ്ടും സജീവമാകുകയാണ് തോട്ടങ്ങള്‍.

എക്കാലവും കുരുമുളകിന് ഡിമാന്റ് ഉണ്ടെന്നതാണ് ഈ കൃഷിയിലേയ്ക്കു കൂടുതല്‍ കര്‍ഷകര്‍ എത്താന്‍ കാരണം. മറ്റു കൃഷികള്‍ പലപ്പോഴും  നഷ്ട്ടമാവുംബോഴും കുരുമുളകിന് നഷ്ടമില്ലാത്ത വില വിപണിയില്‍ ഉണ്ട്.

മറ്റു രാജ്യങ്ങളില്‍ വന്‍ വിജയമായ കോണ്‍ക്രീറ്റ് കാലുകളില്‍ കുരുമുളക് കൃഷി ചെയ്യുന്ന രീതി ഇപ്പോള്‍ കേരളത്തിലും വ്യപകമാവുന്നുണ്ട്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ കുരുമുളക് കൃഷി ചെയ്തു ഉത്പാദനം ഇരട്ടിയാക്കാം എന്നതാണ് ഈ കൃഷി രീതിയുടെ ഗുണം.

കുരുമുളക് കൃഷിയില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം നല്ല തൈകളും ഇനങ്ങളും തിരഞ്ഞെടുക്കുക എന്നതാണ്. മികച്ച വിളവ്‌ നല്‍കുന്ന ഇനമായ കരിമുണ്ട പോലുള്ളവയാണ് കേരളത്തില്‍ കൂടുതലായി കൃഷി ചെയ്തു വരുന്നത്.

പണ്ട് കാലങ്ങളില്‍ കുരുമുളക് കൃഷിക്കു ഉപയോഗിച്ചിരുന്നത് ചെന്തണ്ടുകള്‍ ആയിരുന്നു. അതുപോലെ തന്നെ തിരുവാതിര ഞാറ്റുവേലയ്ക്കു കൊടി തലകള്‍ മണ്ണിലേയ്ക്കു നട്ടുള്ള രീതിയും ഉണ്ടായിരുന്നു. 

എന്നാല്‍ കാലാവസ്ഥ വ്യതിയാനം വന്നതോടുകൂടി ഇങ്ങിനെ നടുന്നവയില്‍ മിക്കതും വളര്‍ന്നു കയറാതെ നശിച്ചു പോകുന്ന അവസ്ഥയിലായി. ചെന്തണ്ടുകള്‍ വളര്‍ന്നു കയറിയാലും കായ് പിടിക്കാന്‍ കുറഞ്ഞത്‌ മൂന്ന് വര്‍ഷങ്ങള്‍ എടുക്കും.

ഇങ്ങിനെയുള്ള സന്ദര്‍ഭത്തിലാണ് കേറു തലകള്‍ ( Top shoot) വേര് പിടിപിച്ചതിനു ശേഷം മണ്ണില്‍ നടുന്ന രീതി വിജയമായി തീര്‍ന്നത്. ഈ രീതിയില്‍ നടുന്ന തൈകള്‍ ഏതു കാലാവസ്ഥയിലും വളര്‍ന്നു കയറും എന്ന് മാത്രമല്ല, ഒന്നാം വര്‍ഷം മുതല്‍ തന്നെ കായ്കള്‍ ഇട്ടു തുടങ്ങും എന്ന സവിശേഷതയുമുണ്ട്.

കോണ്‍ക്രീറ്റ് കാലുകളില്‍ കൃഷി ചെയ്യാനും താങ്ങ് മരങ്ങളില്‍ കൃഷി ചെയ്യാനും ഏറ്റവും മികച്ചതാണ് കുരുമുളകിന്റെ കേറുതല തൈകള്‍. വലിയ തോട്ടങ്ങളില്‍ മാത്രമല്ല വീടിന്റെ ടെറസില്‍ പോലും വലിയ ചെടിച്ചട്ടികള്‍ അല്ലങ്കില്‍ വലിയ ഗ്രോ ബാഗുകളില്‍ ഇവ നടാം.

ഇങ്ങിനെ നടുന്നവയില്‍ pvc പൈപ്പില്‍ കയര്‍ ചുറ്റി അതിലാണ് ഇവയെ വളര്‍ത്തുന്നത്. രണ്ടു മൂന്ന് വര്ഷം പ്രായമായ കവുങ്ങ് തോട്ടങ്ങളും കുരുമുളക് കൃഷിക്ക് അനുയോജ്യമാണ്.

കുരുമുളകിന്റെ കേറുതല തൈകള്‍ ആവശ്യമുള്ളവര്‍ക്ക് പാലാ, പച്ചാതോടുള്ള  ഗണപതിപ്ലാക്കല്‍ പെപ്പെര്‍ നേഴ്സറിയില്‍  നിന്നും തൈകള്‍ ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക  : 9447185067

കൃഷികളെയും ചെടികളെയും കുറിച്ചുള്ള പുതിയ അറിവുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/LobXj5o1hCt4aAga0zWCGu

No comments