Latest Updates

ഇതുപോലൊരു ഇന്‍ഡോര്‍ പ്ലാന്റ് വീടിനുള്ളില്‍ സെറ്റ് ചെയ്താലോ


വീടിൻറെ ഉള്ളില് മേശപ്പുറത്ത് ഇതുപോലെ ഒരു ഇൻഡോർ പ്ലാൻറ് ഇരിക്കുന്നത് കാണാൻ നല്ല ഭംഗിയല്ലേ. ഈ മാതൃകയില്‍ സെറ്റ് ചെയ്തിരിക്കുന്നത് വാണ്ടറിംഗ് ജ്യു ചെടികളാണ്. എന്നാൽ ഇത് മാത്രമല്ല മണി പ്ലാൻറ് പോലുള്ള മറ്റു പല ഇൻഡോര്‍ ചെടികളും ഇതുപോലെ സെറ്റ് ചെയ്യാൻ സാധിക്കും.

വീടുകളിൽ മാത്രമല്ല ഓഫീസുകളിലും ഇതുപോലുള്ള ഗാർഡൻ മാതൃകകൾ  വയ്ക്കുന്നത് വളരെ പോസിറ്റീവ് ആയിട്ടുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കും. നമ്മൾക്ക് ആവശ്യമുള്ള സമയത്ത് ഇവയെ സ്ഥാനം മാറ്റി വെക്കാം.


ഇതുപോലുള്ള ചെടികളില്‍ ഇലകളുടെ നിറങ്ങള്‍ ഉണ്ടാവുന്നത് സൂര്യപ്രകാശത്തെ അടിസ്ഥാനമാക്കിയാണ് എന്നത് അറിയാമല്ലോ. എല്ലാ ചെടികൾക്കും അങ്ങനെ തന്നെയാണ് ഇലകളിൽ നിറവ്യത്യാസം ഉണ്ടാവുന്നത്.

അതുകൊണ്ടുതന്നെ കുറച്ചുദിവസം വെയിൽ കൊള്ളിക്കണം എന്ന് വച്ചാൽ പോലും വളരെ എളുപ്പത്തിൽ പുറത്തു കൊണ്ട് വയ്ക്കാൻ സാധിക്കുന്നതാണ് ഇത്.

ഇതുപോലെയുള്ള മാതൃകകൾ നിർമ്മിക്കുവാൻ ആയിട്ട് നല്ല ക്വാളിറ്റി ഉള്ളതും കാണാൻ ഭംഗിയുള്ളതും ആയിട്ടുള്ള ചെടിചട്ടികള്‍ വേണം തിരഞ്ഞെടുക്കുവാൻ. വീഡിയോയിൽ കാണുന്നതുപോലെ ഇതിന്റെ രണ്ടുവശങ്ങളിൽ ദ്വാരങ്ങൾ ഇട്ടതിനുശേഷം ബലമുള്ള ഒരു കമ്പി കൊണ്ട് ഒരു കൊളുത്ത് പോലെ ഉറപ്പിക്കുക.

അതിനുപുറമേ കയർ കൊണ്ടുവരിഞ്ഞു മുറുക്കിയതിനു ശേഷം ചണച്ചാക്ക് ചെറിയ ഒരു കുഴൽ പോലെ തയ്ച്ച് അതിനുള്ളിലേക്ക് നടീല്‍ മിശ്രിതം നിറച്ച്  ഇതിനു ചുറ്റും ഉറപ്പിക്കുകയാണ് ചെയ്യുന്നത്.

ഇതിൻറെ ഉള്ളിലേക്ക് വാണ്ടറിംഗ് ജ്യു പോലുള്ള ചെടിയുടെ തണ്ടുകൾ ഉറപ്പിക്കുക. ശേഷം ഇത് നല്ലതുപോലെ തന്നെ നനച്ചു കൊടുക്കുക. ഈ ചെടിച്ചട്ടിയുടെ ഉള്ളിലേക്ക് പെബിള്‍സ് അഥവാ നിറമുള്ള കല്ലുകൾ ഇട്ടുകൊടുത്താൽ കാണുവാൻ ആകർഷകം ആയിരിക്കും.

കുറച്ചു ദിവസങ്ങൾ പുറമേ വെച്ച്ചെടികൾ വളർന്നു തുടങ്ങുമ്പോൾ ഇവയെ വീടിൻറെ അകത്തളങ്ങളിൽ നമുക്ക് ഇഷ്ടമുള്ള സ്ഥലത്ത് വെക്കാവുന്നതാണ്. ഈയൊരു മാതൃക ഉണ്ടാക്കുന്ന വിധം വിശദമായി വീഡിയോ ആയിട്ട് കാണാം


വാട്സാപ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/LobXj5o1hCt4aAga0zWCGu

No comments