Latest Updates

ഫലവൃക്ഷങ്ങള്‍ ചെടിച്ചട്ടിയില്‍ വളര്‍ത്തുന്ന രീതി കാണാം.


വീടുകളിൽ പഴച്ചെടികൾ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നവർ ഒരുപാടുണ്ടാവും. അതിന് അനുസരിച്ചിട്ടുള്ള ചെടിച്ചട്ടികളും പഴവർഗ്ഗ ചെടികളും ധാരാളമായി ഇപ്പോള്‍ വിപണികളില്‍ ലഭ്യവുമാണ്.

വളരെ ചെറിയ സ്ഥലത്ത്, ടെറസിൽ പോലും നമുക്ക് വളർത്താവുന്ന രീതിയിലുള്ള പഴിച്ചെടികളും ചെടിച്ചട്ടികളും ഉണ്ട്. എന്നാൽ ഇവയിൽ നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം കൃത്യമായ പരിചരണം ഉണ്ടെങ്കിൽ മാത്രമേ ഈ ഒരു രീതിയിൽ പഴചെടികൾ വിജയിക്കുകയുള്ളൂ എന്നതാണ്.

മണ്ണിൽ നട്ടു വളർത്തുന്ന ചെടികൾക്ക് വളരുവാൻ ആവശ്യമായിട്ടുള്ള പോഷകങ്ങളും ജലാംശവും എല്ലാം മണ്ണില്‍ നിന്ന് തന്നെ വലിച്ചെടുക്കാൻ സാധിക്കും.

ചെടിച്ചട്ടികളിൽ നമ്മൾ വളർത്തുന്ന പഴവർഗ്ഗങ്ങൾക്ക് ഈ പോഷകങ്ങളും വെള്ളവും എല്ലാം നമ്മൾ കൃത്യമായിട്ടുള്ള അളവിൽ അതിൻറെ വളർച്ചയ്ക്ക് അനുസരിച്ച് ഇട്ടുകൊടുത്താൽ മാത്രമേ നമ്മൾ പ്രതീക്ഷിക്കുന്ന രീതിയിലുള്ള ഒരു ഫലം ഉണ്ടാവുകയുള്ളൂ.

അതുപോലെതന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഓരോ പഴച്ചെടിക്കും  അനുയോജ്യമായ വലിപ്പത്തിലുള്ള ചെടിച്ചട്ടികൾ തെരഞ്ഞെടുക്കുക എന്നത്. ഓരോന്നിന്‍റെയും വളർച്ച വ്യത്യസ്തം ആണ്.

വളരെ വലുപ്പം വെക്കുന്ന സ്വഭാവഗുണമുള്ള പഴച്ചെടികൾ ഉണ്ട്. അതുപോലെതന്നെ പ്രൂണ്‍ ചെയ്തു നിർത്തിയാലും കായ്ക്കുന്ന പഴ ചെടികളും ഉണ്ട്.

ഇവ ഏതാണെന്ന് കൃത്യമായിട്ട് മനസ്സിലാക്കിനമ്മുടെ ടെറസിൽ വളർത്താൻ അനുയോജ്യമായിട്ടുള്ളത് മാത്രം വേണം തിരഞ്ഞെടുക്കാൻ. ഇത്തരത്തിൽ ഒരു വീട്ടിലേക്ക് വേണ്ട പഴചെടികൾ എങ്ങനെ ചെടിച്ചട്ടിയിൽ വളർത്തിയെടുക്കാം എന്നതിനെപ്പറ്റിയുള്ള കാര്യങ്ങളാണ് ഈ വീട്ടമ്മ പറയുന്നത്.

വിശദമായിട്ട് വീഡിയോ കാണാം. കൂടുതല്‍ കൃഷി അറിവുകള്‍ ലഭിക്കുവാന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/CuAHHoqbvgOKqzMyWltUiK

No comments