Latest Updates

ഒരു ഗാര്‍ഡന്‍ മേയ്ക്ക് ഓവര്‍ കണ്ടാലോ..



കാട് പിടിച്ച് കാണാന്‍ ഒരു ഭംഗിയുമില്ലാത്ത മുറ്റവും പൂന്തോട്ടവും പല വീടുകളിലും കാണാറുണ്ട്.കൃത്യമായ പരിചരണങ്ങൾ ഇല്ലാതെ വരുമ്പോഴാണ് ഇത്തരത്തിൽ പൂന്തോട്ടവും ചെടികളുമൊക്കെ കാട് കയറി പോകുന്നത്.

ഈ കാലത്ത് പൂന്തോട്ടം ഒരുക്കാൻ തന്നെ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള  ടീമുകളും കമ്പനികളും ഉണ്ട്.  ഓരോ വീടിനും അനുസരിച്ചാണ് പൂന്തോട്ടവും മുറ്റവും ഒക്കെ ഇത്തരത്തിലുള്ള ഡിസൈനർമാർ നിർമ്മിക്കുന്നത്.
ചെടികൾ മാത്രമല്ല, മുറ്റത്തിന് അനുയോജ്യമായിട്ടുള്ള മരങ്ങൾ വരെയും ഇത്തരത്തിൽ നട്ടുപിടിപ്പിക്കാറുണ്ട്.


നമ്മുടെ മുറ്റവും വീടിൻറെ പരിസരങ്ങളും ഒക്കെ എപ്പോഴും വൃത്തിയായി സൂക്ഷിച്ചാൽ മാത്രമേ വീട്ടിലുള്ളവർക്കും വീട്ടിലേക്ക് വരുന്ന അതിഥികൾക്കും ഒരു പോസിറ്റീവ് എനർജി തോന്നുകയുള്ളൂ.

മാത്രമല്ല മുറ്റമൊക്കെ കാടുകയറിക്കിടന്നാൽ ഇഴജന്തുക്കളുടെ ശല്യം വളരെ കൂടുകയും ചെയ്യും. അതുകൊണ്ടുതന്നെ മുറ്റത്തും പൂന്തോട്ടത്തിലും ഒക്കെ കൃത്യമായ ഇടവേളകളിൽ പരിചരണങ്ങൾ ഉറപ്പാക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഇത്തരത്തിൽ കാട് കേറി കിടന്ന ഒരു മുറ്റവും പൂന്തോട്ടവുമൊക്കെ പുനക്രമീകരിച്ച് ഭംഗിയുള്ള ഒരു മുറ്റമാക്കി എടുക്കുന്നത് കാണാം. ഇഷ്ടമായെങ്കിൽ ഈ പോസ്റ്റ് മറ്റുള്ളവർക്കായി ഷെയർ ചെയ്യണേ. കൂടുതൽ പോസ്റ്റുകൾ ലഭിക്കുന്നതിനായി നമ്മുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക.https://chat.whatsapp.com/G4ZoQpjJmr51AM3L03m7pJ

No comments