Latest Updates

വായു ശുദ്ധീകരിക്കാന്‍ കഴിവുള്ള ചെടികളെ പരിചയപ്പെടാം.

വായുവില്‍ കലരുന്ന വിഷാംശങ്ങളെ നീക്കം ചെയ്തുകൊണ്ട് വായു ശുദ്ധീകരിക്കാനുള്ള കഴിവ് പല സസ്യങ്ങള്‍ക്കും ഉണ്ട്. ഈ ഒരു അടിസ്ഥാനത്തിലാണ് ഇന്‍ഡോര്‍ പ്ലാന്റ്സിന് പ്രചരണം ഏറുന്നത്.

പലരും കരുതുന്നത് ഭംഗിക്ക് വേണ്ടിയാണ് ഇന്‍ഡോര്‍ ചെടികള്‍ വളര്‍ത്തുന്നത് എന്നതാണ്. എന്നാല്‍ ഇവയ്ക്ക് വായു ശുദ്ധീകരിക്കാനുള്ള കഴിവ് ഉള്ളതുകൊണ്ടാണ് വീടിനുള്ളില്‍ ഇവ എത്തപ്പെട്ടത്. ഇപ്പോള്‍ വലിയ സ്ഥാപനങ്ങളുടെ ഉള്ളില്‍ പോലും ഇവ കാണാം. പ്രകൃതിദത്തമായ പൂരിഫയര്‍ ആണിവ. 

ഇന്‍ഡോര്‍ പ്ലാന്റ്സ് മാത്രമല്ല പുറത്തു വളര്‍ത്തുന്ന ചില ചെടികള്‍ക്കും വായുവിലെ വിഷാംശം നീക്കം ചെയ്യുവാന്‍ സാധിക്കും.

നമ്മള്‍ വളര്‍ത്തുന്ന പല സസ്യങ്ങളും ഇത്തരത്തില്‍ വായു ശുദ്ധീകരിക്കുന്നവയാണ്. ഏതാനും ചില ചെടികളെ പരിചയപ്പെടാം.


സ്പൈഡർ പ്ലാന്റ് (ക്ലോറോഫൈറ്റം കോമോസം)

കേരളത്തില്‍ നല്ലതുപോലെ വളരുന്ന ചെടിയാണ് സ്പൈഡര്‍ പ്ലാന്റ്. പരിചരിക്കാന്‍ വളരെ എളുപ്പമായ സ്പൈഡർ പ്ലാന്റിന് ഫോർമാൽഡിഹൈഡ്, സൈലീൻ തുടങ്ങിയ മാലിന്യങ്ങളെ നീക്കം ചെയ്യാൻ കഴിയും. ഇന്‍ഡോറായും പുറമെയും വളര്‍ത്താന്‍ കഴിയുന്ന ചെടിയാണിത്.


സ്നേക്ക് പ്ലാന്റ് (സാൻസെവിയേരിയ ട്രൈഫാസിയറ്റ)

ഫോർമാൽഡിഹൈഡ്, ബെൻസീൻ, മറ്റ് മലിനീകരണം എന്നിവയെ ഫിൽട്ടർ ചെയ്യാൻ സ്നേക്ക് പ്ലാന്റിന് കഴിവുണ്ട്. വലിയ അളവില്‍ വായുവിലുള്ള വിഷാംശം നീക്കം ചെയ്യാന്‍ ഈ ചെടിക്ക് കഴിയും.

പീസ് ലില്ലി (സ്പാത്തിഫില്ലം .):

അമോണിയ, ബെൻസീൻ, ഫോർമാൽഡിഹൈഡ് എന്നിവയുൾപ്പെടെയുള്ള സാധാരണ ഇൻഡോർ മലിനീകരണം നീക്കം ചെയ്യുന്നതിൽ ഫലപ്രദമാണ്. 

കറ്റാർ വാഴ

ധാരാളം ഔഷധ ഗുണങ്ങള്‍ ഉള്ളതാണ് കറ്റാര്‍ വാഴ. വരുമാനത്തിനായി വണിജ്യാടിസ്ഥാനത്തിലും ഇവ കൃഷി ചെയ്യുന്നു.വായുവിൽ നിന്ന് ഫോർമാൽഡിഹൈഡും ബെൻസീനും നീക്കം ചെയ്യാൻ കറ്റാർ വാഴ സഹായിക്കും.

ഗോൾഡൻ പോത്തോസ്

ഗോൾഡൻ പോത്തോസിന് ബെൻസീൻ, ഫോർമാൽഡിഹൈഡ്, സൈലീൻ തുടങ്ങിയ മാലിന്യങ്ങളെ നീക്കം ചെയ്യാൻ കഴിയും. 

ബോസ്റ്റൺ ഫേൺ

ഫോർമാൽഡിഹൈഡ്, സൈലീൻ തുടങ്ങിയ മലിനീകരണം നീക്കം ചെയ്യാനുള്ള കഴിവിന് പേരുകേട്ട ബോസ്റ്റൺ ഫേൺ ഇൻഡോർ എയർ ശുദ്ധീകരണത്തിനുള്ള ഒരു ജനപ്രിയ ചെടിയാണ്.

ബാംബൂ പാം 

ബെൻസീൻ, ട്രൈക്ലോറോഎത്തിലീൻ എന്നിവ ഫിൽട്ടർ ചെയ്യുന്നതിൽ ഫലപ്രദമാണ്. വീടുകൾക്കും ഓഫീസുകൾക്കും  ഭംഗി നല്‍കാനും ഈ ചെടി ഉപകരിക്കും. 

No comments