Latest Updates

മട്ടുപ്പാവിലെ കൂണ്‍ കൃഷി കാണാം.

റിട്ടയര്‍മെന്റ് ജീവിതത്തിലെ സമയം ഒട്ടും പാഴാക്കാതെ മട്ടുപ്പാവില്‍ കൂണ്‍ കൃഷി ചെയ്യുകയാണ് റോസി ടീച്ചര്‍.

കൃഷിയോടുള്ള അഭിനിവേശം ആണ് ഇതിലേയ്ക്ക് ഇറങ്ങാന്‍ റോസി ടീച്ചറിനെ പ്രേരിപ്പിച്ചത്.

കേരളത്തില്‍ കൂണ്‍ കൃഷിക്ക്  പ്രചാരം ഏറി വരികയാണ്. ഇവയുടെ പോഷക മൂല്യം തന്നെയാണ് ആഹാരത്തില്‍ കൂണ്‍ ഉള്‍പ്പെടുത്താനുള്ള പ്രചോദനം. പ്രമേഹം ഉള്ളവര്‍ക്ക് ഇത് നിയന്ത്രിക്കുവാന്‍ കൂണ്‍ നല്ലതാണെന്നും പറയപ്പെടുന്നു.

കൃത്യമായ പരിചരണം കൂണ്‍ കൃഷിക്ക് ആവശ്യമാണ്‌. രോഗ ബാധകള്‍ ഇല്ല എന്നുറപ്പ് വരുത്തുക എന്നത് തന്നെയാണ് ഈ കൃഷിയില്‍ പ്രധാനമായും  ശ്രദ്ധിക്കേണ്ട കാര്യം.

വലിയ നഗരങ്ങളില്‍ മാത്രമല്ല ചെറു പട്ടണങ്ങളിലെ കടകളില്‍ നിന്നു പോലും വളരെ പെട്ടന്ന് തന്നെ കൂണ്‍ വിറ്റ്‌ പോവാറുണ്ട്.

ചെറിയ രീതിയില്‍ തുടങ്ങിയ കൂണ്‍ കൃഷി വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് റോസി ടീച്ചര്‍ ഇപ്പോള്‍. കൂടുതല്‍ വിശേഷങ്ങള്‍ വീഡിയോ ആയി കാണാം.  കൂടുതല്‍ പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/BE22WDVqf8VBTg8NePRcMt

No comments