Latest Updates

ബയോഫ്ലോക് മീന്‍ വളര്‍ത്തലില്‍ വിജയഗാഥ തീര്‍ത്തിരിക്കുകയാണ് ഇദ്ദേഹം.

വിഷ രഹിതമായ മീന്‍ ലഭിക്കണം എന്ന ഉദ്ദേശത്തില്‍ ബയോഫ്ലെക് സംവിധാനത്തില്‍ വിജയകരമായി മീന്‍ കൃഷി നടത്തുകയാണ് സതീഷ്‌ ചന്ദ്രന്‍ എന്ന കര്‍ഷകന്‍.

മുന്പ് റെയില്‍വെയില്‍ ജോലി നോക്കിയിരുന്ന ഇദ്ദേഹം വിശ്രമജീവിതം തുടങ്ങിയപ്പോഴാണ് മീന്‍ കൃഷിയിലേയ്ക്ക് തിരിഞ്ഞത്.

കേരളത്തില്‍ ഇന്ന് ലഭിക്കുന്ന മത്സ്യങ്ങളില്‍ പലപ്പോഴും മാരകമായ തോതില്‍ വിഷാംശം അടങ്ങിയിരിക്കുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍. ദീര്‍ഘ കാലം കേടു കൂടതെയിരിക്കാന്‍ വേണ്ടിയാണ് കെമിക്കലുകള്‍ ഉപയോഗിക്കുന്നത്. ഇത് തുടര്‍ച്ചയായി ഉള്ളില്‍ ചെല്ലുന്നത് മനുഷ്യര്‍ക്കും അസുഖങ്ങള്‍ വരാന്‍ കാരണമാവുന്നു.

ഈ തിരിച്ചറിവില്‍ നിന്നാണ് വിഷരഹിതമായ മീന്‍ വളര്‍ത്തിയെടുക്കുക എന്ന ആശയത്തിലെയ്ക്ക് ഇദ്ദേഹം എത്തിയത്. ചെറിയ രീതിയില്‍ തുടങ്ങിയ മീന്കൃഷി കവിതാ ഫിഷ്‌ ഫാം എന്ന പേരില്‍ വിപുലമാക്കിയിരിക്കുകയാണ് ഇപ്പോള്‍.

കൃത്യമായ പരിചരണത്തിലും നിരീക്ഷണത്തിലും വളര്‍ത്തിയാല്‍ മീന്‍ കൃഷി ലഭാകരമാനെന്നാണ് സതീഷ്‌ ചന്ദ്രന്റെ അഭിപ്രായം. മീന്‍ വളര്‍ത്തലിന്റെ കൂടുതല്‍ കാര്യങ്ങള്‍ വീഡിയോ ആയി കാണാം. കൂടുതല്‍ കൃഷി സംബന്ധമായ അറിവുകള്‍ ലഭിക്കാന്‍ വാട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/BE22WDVqf8VBTg8NePRcMt

No comments