നിറയെ പൂക്കള്‍ ഇടുന്ന മണിമുല്ല വളര്‍ത്താം
നല്ല മണമുള്ള പൂക്കള്‍ ഉണ്ടാവുന്ന ചെടിയാണ് മണിമുല്ല. പ്രധാനമായും നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്താണ് ഇവയില്‍ നിറയെ പൂക്കള്‍ ഉണ്ടാവുന്നത്.
വള്ളിചെടിയുടെ ഇനത്തില്‍ പെട്ടതാണ് മണിമുല്ല. കടും പച്ച നിറമുള്ള ഇലകളാണ് ഇവയ്ക്കുള്ളത്. നട്ട് നനച്ചു തുടങ്ങിയാല്‍ ഒരു വര്‍ഷം കൊണ്ട് തന്നെ വള്ളികള്‍ പടര്‍ന്നു തുടങ്ങും.
മുഴുവന്‍ സമയവും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ വേണം ഈ ചെടി നടുവാന്‍. ഒന്നോ രണ്ടോ തട്ടുകളായി താങ്ങുകള്‍ കൊടുത്തു വളര്‍ത്തിയാല്‍ നമ്മുക്ക് ആവശ്യമുള്ള സ്ഥലത്തേയ്ക്ക് ഇവയെ പടര്‍ത്തി വിടാന്‍ സാധിക്കും.
പൂക്കള്‍ ഉണ്ടാവുന്ന സീസണ്‍ ആയാല്‍ ഇലകള്‍ കാണാത്തവിധം താഴേക്ക് തൂങ്ങുന്ന കുലകളില്‍ ആണ് പൂക്കള്‍ ഇടുന്നത്.
വേരുകള്‍ പടരുന്ന സ്ഥലങ്ങളില്‍ പുതിയ തൈകള്‍ ഉണ്ടായി വരും. മണിമുല്ലയുടെ കൂടുതല്‍ വിശേഷങ്ങള്‍ വീഡിയോ ആയി കാണാം.
join whatsapp group for new plant updates https://chat.whatsapp.com/BE22WDVqf8VBTg8NePRcMt
No comments