പത്തുമണി ചെടി ഇതുപോലെ വളര്‍ത്തിയാലോ ..അടിപൊളിയല്ലേ
പത്തുമണി ചെടികളെ കുറിച്ച് എത്ര പോസ്റ്റുകൾ എഴുതിയാലും മതിയാവില്ല. കാരണം അത്രയേറെ വ്യത്യസ്തമാര്‍ന്ന പൂന്തോട്ട മാതൃകകളും പുതിയ നിറങ്ങളും ഇവയെ ആകർഷകമാക്കുന്നു.
നമ്മുടെ നാട്ടിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായിട്ട് വളരുന്ന ഒരു ചെടിയാണ് പത്തുമണി. ടേബിൾ റോസ് എന്ന കട്ട ഇതളുകളോടു കൂടിയ ഇനവും കേരളത്തിൽ സർവ്വസാധാരണമാണ്.
വലിയ പരിചരണങ്ങളൊന്നും കൂടാതെ തന്നെ ഇവ വളർത്തിയെടുക്കാൻ സാധിക്കും. എന്നാൽ വെറുതെ ചെടിച്ചട്ടിയിലും മണ്ണിലും നടുന്നതിന് പകരം വ്യത്യസ്തങ്ങളായ പൂന്തോട്ടമാതൃകകളിൽ നടന്നുതാണ് ഇപ്പോൾ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത്.
അത്തരത്തിൽ ഒരു പൂന്തോട്ട മാതൃകയാണ് ഇവിടെ കാണിക്കുന്നത് . ഇതിനായിട്ട് പ്ലാസ്റ്റിക് കുപ്പികളാണ് ആവശ്യം. വീഡിയോയിൽ കാണുന്നതുപോലെ പ്ലാസ്റ്റിക് കുപ്പികൾ ചേർത്തുവച്ചതിനുശേഷം പത്തുമണി ചെടിയുടെ തണ്ടുകൾ ഇതിലേക്ക് നടുകയാണ്.
ഇവ വേരുപിടിച്ച് വളർന്നു തുടങ്ങുമ്പോൾ പ്രൂണിംഗ് ചെയ്തു കൊടുക്കുന്നത് നല്ലതാണ്. അങ്ങനെ ചെയ്യുമ്പോൾ തിങ്ങി നിറഞ്ഞു വളരുകയും ഒരു മാസങ്ങൾക്കുള്ളിൽ തന്നെ ഇലകൾ കാണാത്ത വിധം പൂക്കൾ ഉണ്ടാവുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട കാര്യം ഒരു മാതൃകയിൽ പല നിറങ്ങൾ വരുന്ന ചെടികൾ വേണം നട്ടുപിടിപ്പിക്കാൻ. ഇങ്ങനെ വരുമ്പോൾ കാണാന്‍ ഭംഗി ഇരട്ടിയാകും. ഈ ഗാർഡൻ മാതൃക ഉണ്ടാക്കുന്ന വിധം കണ്ടു നോക്കാം. ഇഷ്ടമായാല്‍ ഷെയർ ചെയ്യൂ. കൂടുതൽ പോസ്റ്റുകള്‍ക്കായി നമ്മുടെ whatsapp ഗ്രൂപ്പിൽ അംഗമാകുക.https://chat.whatsapp.com/BE22WDVqf8VBTg8NePRcMt
No comments