Latest Updates

പി ജെ ജോസഫിന്റെ 'കരീന" ഇനി കുട്ടി കർഷകരുടെ തൊഴുത്തിൽ

തൊടുപുഴ വെള്ളിയാമറ്റത്ത് വിഷബാധയേറ്റു പശുക്കൾ ചത്ത സംഭവത്തിൽ കുട്ടിക്കർഷകർക്ക് സഹായഹസ്തവുമായി രാഷ്ട്രീയ നേതാവ് പിജെ ജോസഫ്.

കഴിഞ്ഞ ദിവസമാണ് കുട്ടിക്കര്‍ഷകരായ മാത്യുവിന് ജോർജിന്റെയും 22 ഓളം പശുക്കള്‍ കപ്പതൊലിയിൽ നിന്നുമുള്ള വിഷബാധയേറ്റു ചത്തത്. ഇതേ തുടർന്ന് സിനിമ മേഖലയിൽ നിന്നു ഉൾപ്പെടെ ധാരാളം സഹായഹസ്തങ്ങൾ ഇവരുടെ വീട്ടിലേക്ക് വന്നിരുന്നു.നടൻ ജയറാം ഇവരുടെ വീട്ടിലെത്തി 5 ലക്ഷം രൂപയുടെ ചെക്കാണ് പശുക്കളെ വാങ്ങുവാൻ ആയിട്ട് കൈമാറിയത്.

ഏവർക്കും അറിയാവുന്നതുപോലെ പിജെ ജോസഫ് രാഷ്ട്രീയത്തിൽ മാത്രമല്ല കാർഷിക മേഖലയിലും മികവ് തെളിയിച്ച വ്യക്തിയാണ്. മികച്ച ഒരു ക്ഷീരകർഷകൻ കൂടിയാണ് പിജെ ജോസഫ്.

ഈ വാർത്ത അറിഞ്ഞ ഉടനെ താൻ ഓമനച്ചു വളർത്തിയിരുന്ന കരീന എന്ന പശുവിനെ കുട്ടി കർഷകർക്ക് കൈമാറുവാൻ ആയിട്ട് അദ്ദേഹം  തീരുമാനിക്കുകയായിരുന്നു. അതെ തുടര്‍ന്ന് പി ജെ ജോസഫിന്റെ മകൻ പശുവുമായി വീട്ടിലെത്തി കുട്ടി കർഷകർക്ക് കരീനയെ കൈമാറി.

പിതാവിൻറെ ആകസ്മികമായിട്ടുള്ള മരണത്തെ തുടർന്നാണ് മക്കളായ മാത്യുവും ജോർജും 13 വയസ്സിൽ തന്നെ ക്ഷീരകർഷകര്‍ ആയി മാറിയത്. വളരെയേറെ കടബാധ്യതകൾ ഉണ്ടായിരുന്ന കുടുംബത്തെ പശു വളർത്തൽ കൊണ്ട് അതില്‍ നിന്നെല്ലാം കരകയറ്റി വരുന്നതിനിടയാണ് കപ്പയിൽ നിന്നുള്ള  വിഷബാധയേറ്റു ദാരുണമായിട്ടുള്ള സംഭവം ഉണ്ടാവുന്നത്.

ആദ്യമായി എത്തിയ കരീനയ്ക്ക് കൂട്ടായി. ലഭിച്ച മറ്റു സഹായങ്ങൾ കൊണ്ട് പുതിയ കുറേ പശുക്കളെയും കൂടി വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് മാത്യുവും  ജോർജ്ജും.

സംസ്ഥാനത്തെ മികച്ച ബാലകർഷകനുള്ള അവാർഡ് നേടിയ വ്യക്തി കൂടിയാണ് മാത്യു. താൻ ഓമനച്ചു വളർത്തിയ കരീനയെ തന്നെ കൈമാറിയത് കണ്ട് പി ജെ ജോസഫിന് കൈയ്യടിക്കുകയാണ് എല്ലാവരും. കൂടുതൽ പോസ്റ്റുകള്‍ക്കായി നമ്മുടെ whatsapp ഗ്രൂപ്പിൽ അംഗമാകുക.https://chat.whatsapp.com/BE22WDVqf8VBTg8NePRcMt

No comments