വിയറ്റ്നാം സുപ്പര്‍ ഏര്‍ളി പ്ലാവ് അത്ര സുപ്പര്‍ അല്ല ....??
ചക്ക ഇഷ്ടമുള്ളവര്‍ ഇപ്പോള്‍ പ്രധാനമായും വളര്‍ത്തുന്ന പ്ലാവ് ഇനമാണ് വിയറ്റ്നാം സുപ്പര്‍ ഏര്‍ളി. വലിയ തോതില്‍ തൈകളുടെ കച്ചവടമാണ് ഇതിലൂടെ നടക്കുന്നത്.
നട്ടു കഴിഞ്ഞാല്‍ രണ്ടാം വര്‍ഷം മുതല്‍ കായ്ക്കും എന്നതാണ് ഇവയുടെ പ്രത്യേകത. മാത്രമല്ല വര്‍ഷത്തില്‍ രണ്ട് അല്ലങ്കില്‍ മൂന്ന് തവണ ഈ ഇനം പ്ലാവില്‍ ചക്കകള്‍ ഉണ്ടാവും എന്നും പറയപ്പെടുന്നു.
ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ആയുള്ളൂ വിയറ്റ്നാം സുപ്പര്‍ ഏര്‍ളി പ്ലാവുകള്‍ കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യാന്‍ തുടങ്ങിയിട്ട്.
അതുകൊണ്ട് തന്നെ ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും മനസ്സിലായി വരുന്നതെ ഒള്ളു. ഇവയ്ക്കു ഗുണങ്ങള്‍ മാത്രമല്ല, ചില ദോഷങ്ങളും ഉണ്ട് എന്നാണു വ്യാവസായികമായി പ്ലാവ് വളര്‍ത്തുന്ന ഈ കര്‍ഷകന്‍ പറയുന്നത്. വിശദമായി കാണാം.
No comments