Latest Updates

മാവില വിറ്റ് മാസം നേടിയത് 6 ലക്ഷം രൂപ.... ഇതും കേരളത്തില്‍ തന്നെ.

സംശയിക്കേണ്ട ..... കേരളത്തിൽ തന്നെയാണ് മാവില വിറ്റ് മാസം നേടിയത് 6 ലക്ഷം രൂപയോളം നേടുന്നത്. കണ്ണൂർ ജില്ലയിൽ കുറ്റ്യാട്ടൂർ എന്ന ഗ്രാമപഞ്ചായത്തിലാണ് മാവില പെറക്കി ലക്ഷപ്രഭുക്കളായവർ താമസിക്കുന്നത്.

കുറ്റ്യാട്ടൂർ പഞ്ചായത്തിന്റെ പ്രത്യേകത ഇവിടെ ഒരു പ്രത്യേക ഇനം മാവുണ്ട് എന്നതാണ്. കുറ്റ്യാട്ടൂർ മാവ് എന്ന് തന്നെയാണ് ഇത് അറിയപ്പെടുന്നത്. ഭൗമസൂചിക പദവി ലഭിച്ച മാവ് ഇനം കൂടിയാണ് ഇത്.

മറ്റ് മാവുകളെ അപേക്ഷിച്ച്  ഈ മാവിന്റെ ഇലകൾക്ക് കട്ടി കൂടുതലാണ്. ഇക്കാര്യം കൊണ്ടാണ് കുറ്റ്യാട്ടൂർ മാവിന്റെ ഇലകൾക്ക് വലിയ ഡിമാൻഡ് ഉണ്ടായത്. 

ഇനി ഇതിൻറെ ഇലകൾ എന്തിനു വേണ്ടിയാണ് ശേഖരിക്കുന്നത് എന്നറിയണ്ടേ?.. നമുക്ക് കടകളിൽ വാങ്ങാൻ കിട്ടുന്ന പല്‍പ്പൊടി ഉണ്ടാക്കാൻ വേണ്ടിയാണ് കുറ്റ്യാട്ടൂർ മാവിന്റെ ഇലകൾ ഉപയോഗിക്കുന്നത്.

ഒരു കിലോ മാവിലയ്ക്ക് 150 രൂപ എന്ന നിരക്കിൽ ആണ് ഇവിടെ നിന്നും പൽപ്പൊടി ഉപയോഗിക്കുന്ന കമ്പനി ഇവ ശേഖരിക്കുന്നത്. ഓരോ ദിവസവും രണ്ടും മൂന്നും ചാക്ക് ഇലകളാണ് ഓരോ ആൾക്കാരും ശേഖരിക്കുന്നത്.

ഇത് അഞ്ചു മുതൽ 10 കിലോ വരെ തൂക്കം വരും. മാവില പെറക്കാൻ ആയിട്ട് ഈ രംഗത്തേക്ക് ആദ്യം എത്തിയത് വീട്ടമ്മമാർ ആയിരുന്നു. ആദ്യമൊക്കെ ഇതിന്റെ വാഗ്ദാനങ്ങളിൽ സംശയം ഉണ്ടായിരുന്നെങ്കിലും കൈമാറിയ ഇലകൾക്ക് ഉടനടി തന്നെ പണം ലഭിച്ചതിനാൽ കൂടുതൽ ആൾക്കാർ ഈ രംഗത്തേക്ക് കടന്നു വരികയായിരുന്നു. 

ഇപ്പോൾ ഈ പഞ്ചായത്തിലുള്ള വീട്ടമ്മമാർ മാത്രമല്ല പുരുഷന്മാരും രാവിലെ മുതൽ മാവിൻ തോട്ടങ്ങളിൽ മാവിലെ പെറുക്കാൻ ആയിട്ട് ഇറങ്ങും. ഈ നാടിൻറെ സവിശേഷ മാവിനം ആയതുകൊണ്ട് തന്നെ മിക്കവാറും ഈ പഞ്ചായത്തിലെ എല്ലാ വീടുകളിലും പ്രധാനപ്പെട്ട കൃഷി ഈ മാവാണ്.

ഒരു കിലോ മാങ്ങയ്ക്ക്  ശരാശരി 80 രൂപ നിരക്കിൽ ആണ് ലഭിക്കുന്നതെങ്കിൽ ഒരു കിലോ മാവിലക്ക് 150 രൂപയാണ് വില ലഭിക്കുന്നത്. ഉണങ്ങി വീഴേണ്ട താമസം പറമ്പുകളിൽ നിന്നും മാവില പെറുക്കി കൂട്ടാൻ എത്തുന്നവരുടെ തിരക്കാവും.

എന്തായാലും ഇങ്ങനെ ഒരു കാര്യത്തിലൂടെ സാമ്പത്തികമായിട്ടുള്ള വലിയ പുരോഗതി നേടിയിരിക്കുകയാണ് കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്. ഇതിന്‍റെ  കൂടുതൽ വിശേഷങ്ങൾ വീഡിയോ ആയിട്ട് കാണാം. join whatsapp group for more : https://chat.whatsapp.com/BE22WDVqf8VBTg8NePRcMt

No comments