Latest Updates

നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.

ഇക്കാലത്ത് ഒരുപാട് പേര്‍ പറയുന്ന ഒരു പ്രശ്നമാണ് രാത്രിയിൽ ഉറക്കം ശരിയാകാത്തത്. കൃത്യമായ ഉറക്കമില്ലായ്മ നമ്മുടെ ആരോഗ്യത്തെ വലിയ തോതിൽ ദോഷകരമായിട്ടു ബാധിക്കും.

എന്നാൽ പലപ്പോഴും മൊബൈലിന്റെ ഉപയോഗവും സ്ട്രെസ്സും എല്ലാം ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. മുൻപ് കാലത്തൊക്കെ ഒൻപതു മണിയോടുകൂടി തന്നെ ആൾക്കാർ കിടന്നുറങ്ങുകയും വെളുപ്പിനെ അഞ്ചു മണിക്ക് എഴുന്നേൽക്കുകയും ചെയ്യുന്ന ഒരു ശീലം ഉണ്ടായിരുന്നു.

എന്നാൽ ഇന്നത് 11- 12 മണിക്ക് ആണ് ഉറങ്ങാൻ കിടക്കുന്നത്. അതുപോലെതന്നെ വെളുപ്പിനെ എട്ടുമണിക്കൊക്കെ എഴുന്നേല്ക്കുന്ന തരത്തിലേക്ക് ശീലം മാറിപ്പോയിരിക്കുന്നു.

കുറഞ്ഞത് 6 - 8 മണിക്കൂർ വരെ എങ്കിലും കിടന്നുറങ്ങണം എന്നതാണ് ആരോഗ്യരംഗത്തെ  വിദഗ്ദര്‍ പറയുന്നത്. എന്നാൽ ഇന്ന് കുട്ടികൾ അടക്കം  പലരും മൂന്നോ നാലോ മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത്.

ഇത് വലിയ രീതിയിൽ നമ്മുടെ ആരോഗ്യത്തെയും ആയുസിനെയും ബാധിക്കുന്ന കാര്യമാണ്. ഇക്കാര്യങ്ങളെ കുറിച്ച്  വിശദമായി ഡോക്ടർ പറയുന്നത്‌  കേൾക്കാം. കൂടുതല്‍ അറിവുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Ctqplei9kihLRAsQFB22kN

No comments