Latest Updates

റോസ് ചെടി കൃഷിയില്‍ നിന്നും മാസം ഒരു ലക്ഷം രൂപ വരുമാനം നേടുകയാണ്‌ ഈ വീട്ടമ്മ.

ഇടുക്കി ജില്ലയിലെ കുമളി പഞ്ചായത്തിലാണ് റോസ് ചെടിയിൽ നിന്നും ലക്ഷങ്ങൾ വരുമാനം നേടുന്ന കുടുംബം ഉള്ളത്.

ഒരേക്കറോളം വരുന്ന സ്ഥലത്ത് പോളി ഹൗസ് ഒരുക്കി യാണ് പനിനീർത്തോട്ടം ഉണ്ടാക്കിയിരിക്കുന്നത്. റോസ് ചെടികള്‍ വളരുവാൻ ആവശ്യമായിട്ടുള്ള കാലാവസ്ഥ അനുയോജ്യമാക്കുന്നതിന് വേണ്ടിയാണ് പോളി ഹൗസ് നിര്‍മ്മിച്ചിരിക്കുന്നത്. 

കേരളത്തിലെ കാലാവസ്ഥയിൽ വലിയതോതിൽ ചൂടും തണുപ്പും മഴയും വരുന്നതിനാൽ റോസാ കൃഷിക്ക് അത്ര മികച്ചതല്ല. അതുകൊണ്ടുതന്നെ കാലാവസ്ഥ ഒരുപോലെ ക്രമീകരിക്കേണ്ടത് ആവശ്യമാണ്.

കേരളത്തിലേക്ക് കൂടുതലും റോസാപ്പൂക്കൾ വരുന്നത് തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നുമാണ്. എന്നാൽ ഇപ്പോൾ ഇടുക്കി ജില്ലയുടെ പ്രധാന ഭാഗങ്ങളിൽ എല്ലാം റോസാപ്പു എത്തുന്നത് ഇവരുടെ ഈ പോളി ഹൗസിൽ നിന്നുമാണ്.

ഒരു റോസപൂവിന് 7.50 രൂപ വിലയാണ് ലഭിക്കുന്നത്. ഏകദേശം മുപ്പതിനായിരത്തിനും മുകളിൽ ചെടികളാണ് ഇവിടെ വളർത്തുന്നത്.

ദിവസവും അഞ്ചുമണിക്കൂറെങ്കിലും പരിചരണം ഇതിന് ആവശ്യമാണെന്ന് അവർ പറയുന്നു. റോസാപ്പൂക്കൾ വിടർന്ന് പോകാതെ നെറ്റ് കൊണ്ടാണ് സംരക്ഷിക്കുന്നത്.

വെള്ളത്തിൽ ലയിക്കുന്ന വളങ്ങള്‍ ഡ്രിപ്പ്  ഇറിഗേഷൻ ആയിട്ട് ചെടികളുടെ ചുവട്ടിൽ എത്തുന്നു .

 കുമളിയിലെ ഈ പനിനീര്‍ത്തോട്ടത്തിന്റെ കൂടുതൽ വിശേഷങ്ങൾ കാണാം. ചെടികളുടെ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍  വാട്ട്സ്സാപ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ക്ലിക്ക് ചെയുക.https://chat.whatsapp.com/Ctqplei9kihLRAsQFB22kN

No comments