Latest Updates

വില ആയിരത്തിലേയ്ക്ക് ... കൊക്കോയാണിപ്പോള്‍ താരം


കൊക്കോയുടെ വില സർവ്വകാല റെക്കോർഡിലേക്ക് എത്തിയിരിക്കുകയാണ്.  ആഗോളതലത്തിൽ ഉൽപാദനം കുത്തനെ ഇടിഞ്ഞതാണ് ഇത്തരത്തിൽ വില ഉയരാനുള്ള കാരണം.

പച്ച കൊക്കോ ഒരു കിലോയ്ക്ക് ഏകദേശം 300 മുതൽ 350  രൂപ വരെ കേരളത്തിൽ പല സ്ഥലങ്ങളിലും വില ലഭിക്കുന്നുണ്ട്. ഉണങ്ങിയ കൊക്കോയ്ക്ക് ഒരു കിലോയ്ക്ക് 800 രൂപയ്ക്ക് മുകളിൽ വില ലഭിച്ചു തുടങ്ങിയിരിക്കുന്നു.

ഇത് താമസിയാതെ ആയിരത്തിലേക്ക് എത്തുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത് . വലിയതോതിൽ കൊക്കോ ഉത്പാദനം ഉണ്ടായിരുന്ന ആഫ്രിക്കൻ രാജ്യങ്ങളിലും ബ്രസീലിലും ഒക്കെ ഉത്പാദനം കുറഞ്ഞതാണ്ഇത്തരത്തിൽ വലിയ വില കയറ്റത്തിലേക്ക് എത്തിച്ചത്.

ചോക്ലേറ്റിന്റെ വിപണനം എത്ര ഉയർന്നുനിൽക്കുന്നുവോ അത്രയും കാലവും കൊക്കോയ്ക്ക് വലിയ ഡിമാൻഡ് തന്നെയാണ്. എന്നാൽ എക്കാലവും കേരളത്തിൽ ഈ വില ലഭിക്കണമെന്ന് നിർബന്ധമില്ല.

മുൻപ് വലിയ തോതിൽ കേരളത്തിൽ കൊക്കോ കൃഷി ചെയ്തിരുന്നു. കനത്ത വിലയിടിവിനെ തുടർന്ന് നിരവധി ആൾക്കാരാണ് കൊക്കോ മുറിച്ച് കളഞ്ഞത്.

മികച്ചയിനം കൊക്കോ തൈകള്‍ രണ്ടാം വർഷം മുതൽ കായ് എടുത്തു തുടങ്ങാം.  കേരളത്തിലെ കാലാവസ്ഥയിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങൾ കൊക്കോ ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്.

സാധാരണ ഈ സമയത്ത് കൊക്കോത്തോട്ടങ്ങളിൽ നിന്നും  മാർക്കറ്റിൽ എത്തേണ്ടതിന്റെ പകുതിയിൽ താഴെ മാത്രമാണ് കേരളത്തില്‍ ഉത്പാദനം നടന്നിട്ടുള്ളത്.

എന്നിരുന്നാലും സ്വപ്ന തുല്യമായ ഒരു വില കൊക്കോക്ക് ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് കൊക്കോ കർഷകർ. വരും ദിനങ്ങളിൽ വില ആയിരം കടക്കുമൊ എന്നത് കാത്തിരുന്നു കാണാം.

കൂടുതല്‍ അറിവുകള്‍ക്കായി വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Ctqplei9kihLRAsQFB22kN

No comments