പുതിയ ഒരു തട്ടിപ്പ് കൂടി കേരളത്തില്‍ എത്തി .. ഈ കെണിയില്‍ വീഴാതിരിക്കുക.
മുന്‍പൊക്കെ മോഷണം എന്നത് രാത്രിയില്‍ നടക്കുന്ന ഒരു കാര്യംഎന്നാണ് കരുതിയിരുന്നത് എങ്കില്‍ ഇന്നത് പകലും വളരെ പ്രൊഫെഷണല്‍ രീതിയിലേയ്ക്ക് എത്തി നില്‍ക്കുന്നു.
നാളെ നിങ്ങളും പറ്റിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പാലിക്കാനാണ് ഇങ്ങിനൊരു പോസ്റ്റ്. എല്ലാവരുടെയും വീടുകളില്‍ പ്രമുഖ കമ്പനികളുടെ TV, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, AC തുടങ്ങിയ ഇലെക്ട്രോണിക്ക് സാധനങ്ങള്‍ ഉണ്ടാവും.
ഇവയില്‍ ഇതിനെങ്കിലും ഒരു ചെറിയ കമ്പ്ലൈന്റ് വന്നു എന്നിരിക്കട്ടെ. നമ്മള്‍ വാങ്ങിയ കടകളില്‍ വിളിച്ചാലും ചിലപ്പോള്‍ അവര്‍ പറയുക നിങ്ങള്‍ നേരിട്ട് കമ്പനിയുടെ സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യു എന്നാവും.
കസ്റ്റമര്‍ സ്വാഭാവികമായും ആ കമ്പനിയുടെ സൈറ്റില്‍ കാണുന്ന കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച് നന്നാക്കുവാന്‍ വേണ്ടി രജിസ്റ്റര്‍ ചെയ്യും. ഇവിടെ മുതലാണ് തട്ടിപ്പ് തുടങ്ങുന്നത്.
പ്രമുഖ കമ്പനികളുടെ പേരില്‍ നിരവധി വ്യാജ വെബ്സൈറ്റുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. അവയില്‍ ഏതെങ്കിലും ആവും നമ്മള്‍ ആദ്യമേ കാണുന്നത്. അതില്‍ കൊടുത്തിരിക്കുന്ന നമ്പര്‍ തട്ടിപ്പ് സംഘങ്ങളുടെത് ആവും.
കമ്പനികളുടെ ഒറിജിനല്‍ സൈറ്റുകള്‍ ആണെങ്കില്‍ പോലും അതില്‍ ടോള്‍ ഫ്രീ നമ്പറുകള്‍ ആണങ്കില്‍ ഈ തട്ടിപ്പ് കേന്ദ്രങ്ങളിലേയ്ക്ക് ആണ് കോളുകള്‍ ചെല്ലുന്നത്.
24 മണിക്കൂറിനുള്ളില്‍ മെക്കാനിക് എന്ന പേരില്‍ ആളുകള്‍ നിങ്ങളുടെ വീട്ടില്‍ വരികയും ഉപകരണം സര്‍വീസ് സെന്‍ററിലെയ്ക്ക് കൊണ്ടുപോകണം എന്നവശ്യപെടുകയും അവര്‍ കൊണ്ടുവരുന്ന വണ്ടിയില്‍ നമ്മള്‍ കൂടി സഹായിച്ചു ഉപകരണങ്ങള്‍ കയറ്റി കൊണ്ടുപോകുകയും ചെയ്യും.
ആ പോന്ന പോക്ക് പിന്നീട് അവര്‍ തിരിച്ച് വരികയില്ല..... നിങ്ങളെ വിളിച്ച ഫോണ്‍ നമ്പറില്‍ തിരിച്ച് വിളിച്ചാലും പിന്നീട് ഒരിക്കലും കിട്ടുകയില്ല. പ്രൊഫെഷണല്‍ ആയി ഒരു മോഷണം നടന്നു എന്ന് ചുരുക്കം.
ഒരു ഫ്രിഡ്ജ് കമ്പ്ലൈന്റ് ആയപ്പോള്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ചപ്പോള്‍ മുതലാണ് ഇതൊരു തട്ടിപ്പ് ആണോ എന്ന് സംശയം തോന്നി തുടങ്ങിയത്. ഹിന്ദിയില്‍ മാത്രം കസ്റ്റമര്‍ കെയറില്‍ നിന്നും സംസാരിച്ചതിനാല്‍, കേരളത്തിലേ നമ്പര്‍ ചോദിച്ചപ്പോള്‍ പ്രമുഖ കമ്പനിക്കു കേരളത്തില്‍ കസ്റ്റമര്‍ സെന്റര്‍ ഇല്ല എന്നും, മെക്കാനിക് നിങ്ങളെ തിരിച്ച് വിളിച്ചോളും എന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.
പിറ്റേന്ന് രാവിലെ മെക്കാനിക് ആണെന്നും പറഞ്ഞ് ഒരു ഹിന്ദിക്കാരന്‍ വിളിച്ച് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ പറയുന്നു. ഫ്രിഡ്ജിന്റെ വിവരങ്ങള്‍ പറഞ്ഞപ്പോള്‍ " മെക്കാനിക്കിന് " ഫ്രിട്ജിനെപ്പറ്റി ഒന്നും അറിയില്ല എന്ന് ബോധ്യമായി. വിളിച്ച നമ്പര്‍ ചെക്ക് ചെയ്തപ്പോള്‍ അതൊരു നോര്‍ത്ത് ഇന്ത്യന്‍ നമ്പര്‍ ആണെന്നും മനസില്ലായതോടെ തട്ടിപ്പ് ആണെന്ന സംശയം ബലപ്പെട്ടു.
തുടര്‍ന്ന് ഫ്രിഡ്ജ് വാങ്ങിയ കടയില്‍ വിളിച്ച് ഈ വിവരങ്ങള്‍ പറഞ്ഞപ്പോള്‍ ഒരു കാരണവശാലും ലൊക്കേഷനോ അഡ്രസ്സോ റിപയര്‍ ചെയ്യാന്‍ അഡ്വാന്‍സ് തുകയോ കൊടുക്കരുത് എന്ന് പറഞ്ഞു.
കാരണം കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഈ തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍ പലരും വീണു എന്നാണു കടക്കാരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. പലരുടെയും വാഷിംഗ് മെഷീനും മറ്റും ഇതേ പോലെ വന്നവര്‍ സര്‍വീസ് സെന്‍ററിലെയ്ക്ക് ആണെന്ന് പറഞ്ഞ് അടിച്ചോണ്ട് പോയിട്ടുണ്ട്.
പിന്നീട് കൊണ്ടുപോകുന്നവരെ പറ്റി യാതൊരു വിവരുവുമില്ല. ഒരാഴ്ചയില്‍ കൂടുതല്‍ സര്‍വീസിനായി എടുക്കും എന്ന് വിശ്വസിപ്പിക്കുനതിനാല്‍ ഇതൊരു തട്ടിപ്പ് ആയിരുന്നു എന്ന് അറിഞ്ഞു വരാന്‍ തന്നെ വൈകും.
ഇവരെ തിരിച്ചറിയാന്‍ ഉള്ള ഒരു മാര്‍ഗ്ഗം ഇവര്‍ക്ക് മലയാളം ശരിക്ക് അറിയില്ല എന്നതാണ്. എല്ലാ പ്രമുഖ കമ്പനികള്‍ക്കും കേരളത്തില്‍ എല്ലാ ജില്ലകളിലും സര്‍വീസ് സെന്‍ററുകള്‍ ഉണ്ട്. മലയാളികള്‍ തന്നെയാവും ടെക്നീഷ്യന്‍ മാരും.
അതിനാല്‍ തന്നെ നേരിട്ട് കസ്റ്റമര്‍ കെയറില്‍ വിളിക്കാതെ നിങ്ങള്‍ വാങ്ങിയ കടക്കാരെ കൊണ്ട് തന്നെ നിര്‍ബന്ധപൂര്‍വ്വം കമ്പ്ലൈന്റുകള്‍ രജിസ്റ്റര്‍ ചെയ്യിക്കുക. കമ്പനികളുടെ ആള്‍ക്കാര്‍ ആണെന്ന് പറഞ്ഞ് ഇവര്‍ വീടുകള്‍ തോറും നേരിട്ട് വരാനുള്ള സാധ്യതയും ഉണ്ട്. എന്തായാലും ഇത്തരം കെണികളില്‍ വീഴാതെ സൂക്ഷിക്കുക...ഈ വിവരം മറ്റുള്ളവരിലെയ്ക്കും കൂടി ഷെയര്‍ ചെയ്യുക.
No comments