ചെടികളെ ഡിസൈന്‍ ചെയ്തു വളര്‍ത്താന്‍ പഠിക്കാം
നമ്മുടെ വീട്ടില്‍ വലിയ ഭംഗി ഒന്നും ഇല്ലാതെ നില്‍ക്കുന്ന ചില ചെടികള്‍ മറ്റു ചില സ്ഥലങ്ങളില്‍ അല്ലങ്കില്‍ വീടുകളില്‍ ചെല്ലുമ്പോള്‍ വളരെ മനോഹരമായി വളരുന്നതായി തോന്നിയിട്ടില്ലേ..?
എന്താവും അതിനു കാരണം ..? ഒരേ ചെടികള്‍ നമ്മള്‍ വളര്‍ത്തുന്ന രീതിയും മറ്റുള്ളവര്‍ വളര്‍ത്തുന്ന രീതിയും വ്യത്യസ്തമായതു കൊണ്ടാണ് അങ്ങിനെ തോന്നുന്നത്.
ചെടികളെ ഡിസൈന്‍ ചെയ്തു വളര്‍ത്താന്‍ പഠിച്ചാല്‍ മാത്രമേ കാഴ്ചയില്‍ ഏറ്റവും മനോഹരമാക്കുവാന്‍ സാധിക്കുകയുള്ളൂ.
സൂര്യപ്രകാശം ലഭിക്കുന്ന അളവ് മുതല്‍ ചെടി ചട്ടികള്‍ തയ്യാറാക്കുന്ന രീതി വരെ ഇതിന് വളരെ പ്രധാനപ്പെട്ടതാണ്.
പലരും വെറുതെ മണ്ണില്‍ നട്ട് വളര്‍ത്തുന്ന വാണ്ടറിംഗ് ജ്യു അഥവാ ഇഞ്ച് പ്ലാന്റ് ചെടിയെ വളരെ വ്യത്യസ്തമായ് മോനോഹരമാക്കുന്ന ഒരു രീതിയാണ് ഇവിടെ പങ്കു വെക്കുന്നത്.
ഇത്തരത്തില്‍ നമ്മുടെ പൂന്തോട്ടത്തില്‍ വളരുന്ന ചെടികളേയും മനോഹരമാക്കാം.
No comments