മഴക്കാലത്ത് ഓര്‍ക്കിഡുകള്‍ നശിക്കാതിരിക്കാന്‍ ഈ അടിസ്ഥാനകാര്യങ്ങള്‍ ശ്രദ്ധിക്കുക.
ഓർക്കിഡുകൾ മഴക്കാലത്ത് നശിച്ചു പോവാതിരിക്കാന്‍ പ്രത്യേക പരിചരണങ്ങള്‍ ആവശ്യമാണ്. കാരണം ഓര്‍ക്കിടുകളെ ഏറ്റവും കൂടുതല്‍ രോഗങ്ങള്‍ ബാധിക്കുന്നതായി കണ്ടു വരുന്നത് മഴക്കാലത്താണ്.
ഓർക്കിഡുകൾക്കു വളരാന്‍ ശുദ്ധമായ വായു വളരെ പ്രധാനമാണ്. അതിനാല്‍ തന്നെ മഴവെള്ളം വീഴാതെ മാറ്റി വെക്കുകയാണങ്കിലും അധികം അടഞ്ഞ, വായു സഞ്ചാരം കുറഞ്ഞ ഇടങ്ങളിൽ വെക്കാതിരിക്കുക. ഇടുങ്ങിയ ഇടങ്ങള്‍ ഫംഗസ് ബാധ ഉണ്ടാകുവാന്‍ കാരണമാവും.
മഴക്കാലത്ത് സാധാരണയായി വായുവില്‍ ഈര്‍പ്പം കൂടുതല്‍ ആയതിനാല്‍ ഓർക്കിഡുകൾക്ക് അധിക ജലവും ആവശ്യമില്ല. അതിനാല്‍ വേരുകളിലും തണ്ടുകളിലും ഉള്ള ജലത്തിന്റെ സാനിദ്ധ്യം മനസ്സിലാക്കിയ ശേഷം മാത്രം ജല സേചനം നടത്തുക.
മറ്റുള സമയത്ത് ഒഴിക്കുന്നതുപോലെ മഴക്കാലത്ത് കൂടുതല്‍ വെള്ളം ഒഴിച്ചാല്‍ വേര് ചീയലിനു കാരണമാവും.ഓർക്കിഡുകളുടെ വേരുകള്‍ പൊതുവേ ഉണങ്ങി ഇരിക്കാന്‍ ഇഷ്ട്ടപെടുന്നവയാണ്.
ജൈവ വളങ്ങള്‍ കൊടുക്കുബോള്‍ ഈര്‍പ്പം ഇല്ലാത്തവ കൊടുക്കാന്‍ ശ്രദ്ധിക്കണം. അല്ലങ്കില്‍ ഫംഗസ് ബാധയ്ക്കു കാരണമാവും.
ഈ പരിചരണ മുറകള്‍ കൃത്യമായ രീതിയിൽ പാലിക്കുന്നതിലൂടെ, നിങ്ങളുടെ ഓർക്കിഡുകൾ മഴക്കാലത്ത് നല്ലതായി വളരുകയും പൂക്കുകയും ചെയ്യും.
No comments