Latest Updates

ആദിവാസി ഊരില്‍ നിന്നും ജർമ്മനിയുടെ വിപണി കീഴടക്കിയ കുരുമുളക് കൃഷി കാണാം.

ഏകദേശം 130 ഹെക്ടര്‍ സ്ഥലത്ത് കുരുമുളക് കൃഷി ചെയ്ത് വലിയ വിജയം നേടിയിരിക്കുകയാണ് കേരളത്തിലെ ഒരു ആദിവാസി ഊര്.

ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിന് സമീപമുള്ള വഞ്ചിവയല്‍ എന്ന പ്രദേശത്താണ് ജൈവരീതിയിൽ ഇവർ കുരുമുളക് കൃഷി ചെയ്യുന്നത്. രാസവളങ്ങൾ ഒന്നും ചേർക്കാതെ പൂർണ്ണമായും ജൈവമായി കൃഷി ചെയ്യുന്നതുകൊണ്ടുതന്നെ നിരവധി അംഗീകാരങ്ങളും ഇവർക്ക് ലഭിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ യൂറോപ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ച് ജർമ്മനിയുടെ വിപണിയിലേക്ക് ഇവിടുത്തെ കുരുമുളകിന് വൻ ഡിമാൻഡ് ആണ്. മാത്രവുമല്ല പൊതു വിപണിയിൽ ഉള്ളതിനേക്കാൾ വില കൂടുതലും ഈ കുരുമുളകിന് ലഭിക്കുന്നു.

ഇതിന് കാരണമായി ഇവർ പറയുന്നത് അധികം പേർക്കും അത്ര പരിചിതമില്ലാത്ത കൊമ്പുവള പ്രയോഗം എന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്.

പശുക്കളുടെയും മറ്റ് മാടുകളുടെയും കൊമ്പുകൾക്കുള്ളിലേക്ക് ചാണകവും മറ്റു ജൈവവളങ്ങളും നിറച്ച്, ആറുമാസത്തോളം മണ്ണിനടിയിൽ കുഴിച്ചിട്ടു ഉണ്ടാക്കിയെടുക്കുന്നതിനെയാണ് കൊമ്പുവളം എന്ന് പറയുന്നത് .

മറ്റു വളങ്ങളെ അപേക്ഷിച്ച് ഇവയ്ക്ക് ഗുണമേന്മ കൂടുതലാണ് എന്നാണ് ഇവർ പറയുന്നത്. വനപ്രദേശം ആയതുകൊണ്ട് തന്നെ മുൻപ് വളരെയധികം വന്യജീവികളുടെ ആക്രമണം ഈ സ്ഥലങ്ങളിലെ കൃഷിക്ക് ഉണ്ടായിരുന്നു.

അതിനാൽ തന്നെ മുൻപുണ്ടായിരുന്ന ഏലം പോലുള്ള കൃഷികളെല്ലാം ഇവർ ഉപേക്ഷിച്ചതിനുശേഷമാണ് കുരുമുളക് കൃഷിയിലേക്ക് തിരിഞ്ഞത്. 2003 ൽ തന്നെ ഇവർക്ക് ജൈവകൃഷി ചെയ്യുന്നതിനുള്ള അംഗീകാരങ്ങൾ ലഭിച്ചു തുടങ്ങിയിരുന്നു.

ഏകദേശം 75 ഓളം കുടുംബങ്ങളാണ് ഈ ഊരിലുള്ളത് ഇവരെല്ലാവരും ഇപ്പോൾ കുരുമുളക് കൃഷി കൊണ്ടാണ് ഉപജീവനം നടത്തുന്നത്. ഇടവിളയായിട്ട് കാപ്പിയും കൃഷി ചെയ്തുവരുന്നു.

ഓരോ കുടുംബത്തിനും നിശ്ചിത ഏക്കർ സ്ഥലം കൃഷി ചെയ്യുവാൻ ആയിട്ടുണ്ട്. ഇവയിൽ വളപ്രയോഗങ്ങളും മറ്റ് കൃഷിപ്പണികളും എല്ലാവരും  ഒരുമിച്ച് തന്നെ നടത്തുന്നു.

ഈ കുരുമുളകിനെ പറ്റി കേട്ടറിഞ്ഞു പല രാജ്യങ്ങളിൽ നിന്നും ഇതിന് ആവശ്യക്കാരേറി വരുന്നു. ഇവരുടെ കൃഷി രീതി കാണാം. കൂടുതല്‍ അറിവുകള്‍ക്കായി വാട്ട്സാപ് ഗ്രൂപ്പില്‍ അംഗമാകുക.https://chat.whatsapp.com/Ctqplei9kihLRAsQFB22kN

No comments