കുട്ടികളിലെ തലവേദന അവഗണിച്ചാല്‍ വലിയ പ്രശ്നങ്ങളിലേയ്ക്ക് നയിക്കാന്‍ സാധ്യതയുണ്ട്.
ഇപ്പോള്‍ പല കുട്ടികളും മാതാപിതാക്കളോട് പറയുന്ന കാര്യമാണ് തലവേദന ആണ് എന്നത്.
പക്ഷെ പലരും അത് പഠിക്കാന്‍ ഉള്ള മടികൊണ്ട് പറയുന്നതാണ് എന്ന് പറഞ്ഞ് വഴക്ക് പറഞ്ഞ് വിടാറാണ് പതിവ്.
എന്നാല്‍ എല്ലാ സന്ദര്‍ഭത്തിലും ഇതല്ല അവസ്ഥ എന്നത് മനസിലാക്കുക. തുടര്‍ച്ചയായി അവരെ അവഗണിച്ചു വിടുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്.
കണ്ണിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ആണ് തലവേദനയിലേയ്ക്കു നയിക്കുന്ന അടിസ്ഥാന കാരണം എന്ന് മനസ്സിലാക്കുക.
മൊബൈലിന്റെ ഉപയോഗം കൂടിവരുന്ന ഈ കാലത്ത് കാഴ്ച പ്രശ്നങ്ങളും കൂടുകയാണ്.
ലോക്ക് ഡൌണ്‍ സമയത്ത് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് ക്ലാസുകള്‍ നടന്നത്. അതിനാല്‍ തന്നെ നിരവധി മണിക്കൂറുകള്‍ മൊബൈല്‍ നോക്കുവാന്‍ അവര്‍ നിര്‍ബന്ധിതര്‍ ആയിരുന്നു.
നിശ്ചിത അകലത്തില്‍ മൊബൈല്‍ പിടിക്കാത്തതും മൊബൈലില്‍ നിന്നും വരുന്ന ബ്ലു റേ പ്രകാശം നേരിട്ട് കണ്ണിലേയ്ക്കു അടിക്കുന്നതും കാഴ്ച കുറയാന്‍ കാരണം ആവുന്നുണ്ട്.
അതുപോലെ ഇരുട്ടത്ത് ഇരുന്നു മൊബൈല്‍ നോക്കുന്നതും രാത്രി പത്തുമണിക്ക് ശേഷം ഉറങ്ങാതെ ഇരുന്നു തുടര്‍ച്ചയായി മൊബൈല്‍ കാണുന്നതും കണ്ണിന്റെ ആകൃതിയില്‍ വ്യത്യാസം വരാനും കാരണം ആവുന്നു.
ഇങ്ങിനെ കണ്ണിന്റെ ആകൃതിയില്‍ വ്യത്യാസം വരുമ്പോള്‍ കാഴ്ചയ്ക്ക് ചെറിയ മങ്ങലും , ചെറിയ ഷെയിഡ് പോലെയും തോന്നി തുടങ്ങും. അപ്പോള്‍ കൃത്യമയ കാഴ്ച ലഭിക്കുവാന്‍ കണ്ണുകള്‍ തനിയെ ശ്രമിച്ചു തുടങ്ങും.
ഈ അവസ്ഥ വരുന്നതിനെയാണ് കണ്ണിനു സ്ട്രെയിന്‍ ഉണ്ടാവുക എന്ന് പറയുന്നത്. തുടര്‍ച്ചയായി സ്ട്രെയിന്‍ ഉണ്ടാവുന്നു എന്നുള്ളതിന്റെ ലക്ഷണം ആണ് തലവേദനയായി അനുഭവപെടാന്‍ തുടങ്ങുന്നത്.
തുടക്കത്തില്‍ ചെറിയ തോതില്‍ തുടങ്ങുന്ന തലവേദന, വായിക്കുമ്പോള്‍ കൂടി വരും. അതുപോലെ മൊബൈല്‍ നോക്കുമ്പോഴും ടി വി കാണുമ്പോളും തലവേദന വരും.
ഇങ്ങിനെ സ്ഥിരമായി തലവേദന എന്ന് പറയുന്ന കുട്ടികള്‍ക്ക് നേത്ര പരിശോധന നടത്തുവാന്‍ വൈകരുത്. ഇപ്പോള്‍ നേത്ര രോഗ ആശുപത്രികളില്‍ വരുന്ന വലിയ വിഭാഗം രോഗികളും പ്രായം കുറഞ്ഞവരാണ്.
കാഴ്ചയ്ക്ക് പരിമിതി കൂടുതല്‍ ആയിട്ടുണ്ടെങ്കില്‍ കണ്ണാടി വയ്ക്കുന്നത് ആവശ്യമായി വന്നേക്കാം. സ്ഥിരമായി മൊബൈല്‍ നോക്കുന്നവര്‍ക്ക് ബ്ലു റേ പ്രകാശം കണ്ണില്‍ അടിക്കാതിരിക്കാന്‍ പ്രത്യേകമായുള്ള കണ്ണടകള്‍ ഉപയോഗിക്കുന്നതും ഭാവിയില്‍ കണ്ണിനു ആരോഗ്യപ്രശ്നങ്ങള്‍ വരാതിരിക്കുവാന്‍ സഹായിക്കും.
എന്തായലും നിങ്ങള്‍ക്കോ നിങ്ങളുടെ കുട്ടികള്‍ക്കോ ഈ പറഞ്ഞപോലെ തലവേദന വരുന്നുണ്ടെങ്കില്‍ എത്രയും പെട്ടന്നു തന്നെ നേത്രരോഗ വിദഗ്ദരേ കാണേണ്ടതാണ്.
കൂടുതല്‍ അറിവുകള്‍ പകരുന്ന പോസ്റ്റുകള്‍ ലഭിക്കുവാന്‍ വാട്സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ലിക്ക് ചെയ്യുക .https://chat.whatsapp.com/Ctqplei9kihLRAsQFB22kN
No comments